Accused Arrested | പെട്രോള്‍ പമ്പില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവം; യുവാവ് അറസ്റ്റില്‍


കൊല്ലം: (www.kvartha.com) പുനലൂരിലെ പെട്രോള്‍ പമ്പില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വിശാഖ് എന്നയാളാണ് അറസ്റ്റിലായത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

പുനലൂര്‍ താലൂക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായ മിറാഷിനെ കഴിഞ്ഞ ശനിയാഴ്ച പമ്പില്‍വച്ച് അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ പിറകില്‍ നിന്നും ഓടിയെത്തിയ പ്രതി യുവാവിനെ മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വിശാഖാണ് ആക്രമിച്ചതെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ വാളക്കോട് നിന്നാണ് പിടികൂടിയത്.  

News,Kerala,State,Kollam,Assault,Complaint,Local-News,petrol pump, Ambulance driver assaulted


അക്രമത്തിന് കാരണം മുന്‍ വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ പുനലൂര്‍ താലൂക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: News,Kerala,State,Kollam,Assault,Complaint,Local-News,petrol pump, Ambulance driver assaulted


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?