Accused Arrested | കടയിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ വച്ചെന്ന പരാതിയുമായി 16 കാരി; ജീവനക്കാരനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു



കാസര്‍കോട്: (www.kvartha.com) ബന്തിയോട് കടയില്‍ ഒളിക്യാമറ വച്ചെന്ന പരാതിയില്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. സ്പോര്‍ട്സ് സാധനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ഒളിക്യാമറ വച്ചത്. സംഭവത്തില്‍ അശ്‌റഫ് (28) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാറ് വയസുകാരിയുടെ പരാതിയില്‍ കുമ്പള പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് പറയുന്നതിങ്ങനെ: സ്പോര്‍ട്സ് സാധനങ്ങള്‍ വില്‍ക്കുന്ന ചാംപ്യന്‍സ് സ്പോര്‍ട്സിന്റെ ട്രയല്‍ റൂമിലാണ് മൊബൈല്‍ ക്യാമറ സ്ഥാപിച്ചത്. അശ്‌റഫാണ് മൊബൈല്‍ ഫോനില്‍ വീഡിയോ ചിത്രീകരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സ്‌കൂളിലെ ത്രോബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ജേഴ്സി വാങ്ങുന്നതിനായി സഹോദരനൊപ്പം പെണ്‍കുട്ടി കടയില്‍ വന്നത്. ജേഴ്‌സി തെരഞ്ഞെടുത്ത് ട്രയല്‍ റൂമില്‍ എത്തിയപ്പോഴാണ് മൊബൈല്‍ ഫോന്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

News,Kerala,State,kasaragod,Complaint,Case,Police, Hidden camera found in trial room; Police arrested the employee under POCSO charges


തുടര്‍ന്ന് പെണ്‍കുട്ടി വിവരം സഹോദരനെ അറിയിക്കുകയായിരുന്നു. ശേഷം ഇവര്‍ മൊബൈല്‍ ഫോനിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. രാവിലെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന് മുമ്പ് ഇത്തരം പ്രവൃത്തിയില്‍ ഇയാള്‍ ഏര്‍പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: News,Kerala,State,kasaragod,Complaint,Case,Police, Hidden camera found in trial room; Police arrested the employee under POCSO charges




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?