Accidental Death | വാഹനാപകടത്തില്‍ 30 കാരന് ദാരുണാന്ത്യം; അപകടം ആദ്യ കണ്‍മണി പിറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്


തൃശൂര്‍: (www.kvartha.com) വെസ്റ്റ് മങ്ങാട് വാഹനാപകടത്തില്‍ 30 കാരന് ദാരുണാന്ത്യം. പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്ത് ആണ് തിങ്കളാഴ്ച പുലര്‍ചെയുണ്ടായ ബൈകപകടത്തില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചൂല്‍പ്പുറത്ത് അനുരാഗ് (19) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. 

വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം കാത്തിരുന്നുണ്ടായ ആദ്യ കണ്‍മണി പിറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് അപകടം ശരത്തിനെ തട്ടിയെടുത്തത്. ഭര്‍ത്താവിന്റെ വിയോഗമറിയാതെ പേറ്റുനോവിലും ശരത്തിനെ അന്വേഷിച്ച് ഭാര്യ നമിത ആശുപത്രിയിലെ നൊമ്പരക്കാഴ്ചയായി. ഒടുവില്‍ സിസേറിയനിലൂടെ ആണ്‍കുഞ്ഞ് പിറന്നു.

പ്രസവ ശസ്ത്രക്രിയാ മുറിയില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ടും നമിതയെ പുറത്ത് എത്തിച്ചില്ല. കുഞ്ഞിനെ കാണാതെ പ്രിയതമന്‍ പോയ വിവരം എങ്ങനെ അറിയിക്കുമെന്ന സങ്കടത്തിലാണ് വീട്ടുകാര്‍. തലേന്ന് വൈകിട്ട് തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രസവത്തിനായി നമിതയെ വീട്ടുകാര്‍ പ്രവേശിപ്പിച്ചു. ശരത്തിന്റെ അച്ഛനും അമ്മ ഷീലയും ആയിരുന്നു ഒപ്പം.

News,Kerala,State,Thrissur,Accident,Accidental Death,Youth,Child,Local-News, Thrissur: Father Dies in Accident Hours Before Child Born


പഴഞ്ഞി ചിറയ്ക്കല്‍ സെന്ററില്‍ മൊബൈല്‍ ഫോണ്‍ കട നടത്തുന്നതിനാല്‍ ശരത്ത് രാവിലെ എത്താമെന്ന് പറഞ്ഞു. രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈകുമെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡില്‍ മെറ്റലിട്ട ഭാഗത്ത് ബൈക് നിയന്ത്രണം വിട്ടാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മതിലില്‍ ഇടിച്ചു വീണ വീണ ശരത്തിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിങ്കളാഴ്ച ഉച്ചയോടെ കുഞ്ഞു പിറന്നു. രാവിലെ സംസ്‌കാരത്തിന് മുന്‍പ് ശരത്തിനെ അവസാനമായി ഒരു നോക്ക് കാണിക്കാനായി നമിതയെ വിവരമറിയിക്കുന്നത് എങ്ങനെയെന്ന നോവിലാണ് ബന്ധുക്കള്‍.

Keywords: News,Kerala,State,Thrissur,Accident,Accidental Death,Youth,Child,Local-News, Thrissur: Father Dies in Accident Hours Before Child Born 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?