3 Arrested | ആലപ്പുഴയില്‍ വാഹനത്തിന്റെ ബാറ്ററികള്‍ കവര്‍ന്നെന്ന് കേസ്; പ്രതികള്‍ അറസ്റ്റില്‍
ആലപ്പുഴ: (www.kvartha.com) എല്‍ഐസി ഓഫീസിന് സമീപം സൂക്ഷിച്ചിരുന്ന പത്തിയൂര്‍ ദാറുല്‍ ഈസ വീട്ടില്‍ നൗശാദിന്റെ റികവറി വാഹനത്തിലെ ബാറ്ററികള്‍ കവര്‍ന്നെന്ന കേസിലെ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. ബിജു (48), ഹസന്‍ കുഞ്ഞ് (57), നസീര്‍ (42) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നാം പ്രതിയായ നസീറിന്റെ ആക്രിക്കടയിലാണ് മോഷണ ബാറ്ററികള്‍ വില്‍പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കായംകുളം സി ഐ മുഹമ്മദ് ശാഫിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ മാരായ ഉദയകുമാര്‍, ശ്രീകുമാര്‍, എ എസ് ഐ നവീന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശാജഹാന്‍, അനീഷ്, ബിനുമോന്‍, സബീഷ്, ദീപക്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Powered by Info News For You

Comments
Post a Comment