Youth League Against CPM| പയ്യന്നൂര്‍ സിപിഎമിലെ പാര്‍ടി തുക വെട്ടിപ്പ്: യൂത് ലീഗ് പൊലീസില്‍ പരാതി നല്‍കി

പയ്യന്നൂര്‍: (www.kvartha.com) സിപിഎം പയ്യന്നൂര്‍ ഏരിയാ കമിറ്റിയില്‍ നടന്ന പാര്‍ടി തുക വിവാദം രാഷ്ടീയ വിഷയമാക്കി മാറ്റാന്‍ യൂത് ലീഗ് നീക്കം തുടങ്ങി. കോടികളുടെ വെട്ടിപ്പ് എംഎല്‍എയുടെ നേതൃത്വത്തിലാണ് നടന്നതെന്നും ഇത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത് ലീഗ് രാഷ്ട്രീയ പ്രചരണത്തിനിറങ്ങുന്നത്.

ഇതിനോടൊപ്പം വിഷയം നിയമപരമായും നേരിട്ടുകൊണ്ട് സിപിഎമിനെ രാഷ്ട്രീയ സമ്മര്‍ദത്തിലാക്കാനാണ് യൂത് ലീഗ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സിപിഎം തുക വിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത് ലീഗ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.

Payyannur, News, Kerala, Kannur, Funds, Fraud, Complaint, Politics, Youth League, CPM, Police, Youth league lodges Complaint against CPM fund Controversy.

ടി ഐ മധുസൂദനന്‍ എംഎല്‍എ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെയാണ് പരാതി. തെരഞ്ഞെടുപ്പ് തുക ഉള്‍പെടെ നടന്ന പണം തിരിമറി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് പരാതിയില്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന് നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: Payyannur, News, Kerala, Kannur, Funds, Fraud, Complaint, Politics, Youth League, CPM, Police, Youth league lodges Complaint against CPM fund Controversy.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?