Woman sets record | ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ ആവശ്യപ്പെട്ട് ഗര്‍ഭിണിയായ യുവതിയുടെ ധീരമായ ശ്രമം; 30 ട്യൂബ് ലൈറ്റുകള്‍ ചവിട്ടിപൊട്ടിച്ച് വേള്‍ഡ് ബുക് ഓഫ് റെകോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി
കോയമ്പത്തൂര്‍: (www.kvartha.com) തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഗര്‍ഭിണിയായ സ്ത്രീ ലൈംഗീകാതിക്രമത്തിനെതിരെ കടുത്ത നിയമനടപടികള്‍ ആവശ്യപ്പെട്ട് നഗ്‌നപാദയായി ട്യൂബ് ലൈറ്റുകള്‍ക്ക് മുകളിലൂടെ നടന്ന് ചവിട്ടി പൊട്ടിച്ചു. വേള്‍ഡ് ബുക് ഓഫ് റെകോര്‍ഡ്‌സില്‍ കയറാനുള്ള ധീരമായ ശ്രമമായിരുന്നു യുവതിയുടേത്.
30 ഫ്‌ലൂറസെന്റ് ലൈറ്റുകള്‍ക്ക് മുകളിലൂടെയാണ് നടന്നത്. 3.55 സെകന്‍ഡിനുള്ളില്‍ എല്ലാ ലൈറ്റും പ്രകലാക്ഷ്മി എന്ന യുവതി ചവിട്ടിമെതിച്ചു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരുന്നതിനും നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി ഗവണ്‍മെന്റിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി പരമ്പരാഗത കലാകാരന്മാര്‍ ഡ്രം അടിച്ചു അവരെ പ്രോത്സാഹിപ്പിച്ചു.
ഫീനിക്സ് വേള്‍ഡ് ബുക്സ് റെകോര്‍ഡ്സിന്റെ സഹകരണത്തോടെ യുവതിയുടെ ഭര്‍ത്താവ് കലൈരാശനാണ് പരിപാടി സംഘടിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ ഈ നേട്ടം രേഖപ്പെടുത്തുകയും സര്‍ടിഫികറ്റും പുസ്തകവും യുവതിക്ക് നല്‍കുകയും ചെയ്തു. തമിഴ്‌നാട്ടിലെ പരമ്പരാഗത കലകളായ ഒയിലാട്ടം, കരകാട്ടം, താളമേളം എന്നിവയില്‍ കലൈരാശന്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു.
Powered by Info News For You

Comments
Post a Comment