Woman Dies of Rabies | 2 മാസം മുന്‍പ് പട്ടിയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു


ഇടുക്കി: (www.kvartha.com) കട്ടപ്പനയില്‍ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. മുരിക്കാശേരി തേക്കിന്‍തണ്ട് സ്വദേശിയായ 65 കാരിയാണ് മരിച്ചത്. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

രണ്ട് മാസം മുന്‍പ് ഇവര്‍ക്ക് പട്ടിയുടെ കടിയേറ്റിരുന്നുവെന്നും എന്നാല്‍ കടിച്ചത് പേപ്പട്ടിയാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. അതിനാല്‍ ആദ്യഘട്ടത്തില്‍ ചികിത്സയും തേടിയിരുന്നില്ല. പിന്നീട്  കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

News,Kerala,State,Idukki,Death,Obituary,Dog,Treatment,Local-News, Idukki: Woman dies of rabies




ഏതൊരു മൃഗവും മാന്തുകയോ കടിക്കുകയോ ചെയ്താല്‍ ആദ്യം ചെയ്യേണ്ടത് ആ ഭാഗം വൃത്തിയായി സോപിട്ട് കഴുകുകയാണ്. പേവിഷബാധയുണ്ടാക്കുന്ന റാബീസ് വൈറസുകള്‍ ഒരു പരിധി വരെ ഈ ഒഴുകുന്ന വെള്ളത്തില്‍ ഒലിച്ച് പോകും. തുടര്‍ന്ന് വൃത്തിയുള്ള തുണി കൊണ്ട് കെട്ടി രക്തപ്രവാഹം നിയന്ത്രിക്കാവുന്നതാണ്. വൈകാതെ വൈദ്യസഹായം ലഭ്യമാക്കുക. 

Keywords: News,Kerala,State,Idukki,Death,Obituary,Dog,Treatment,Local-News, Idukki: Woman dies of rabies

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?