WhatsApp New Feature | വാട്സ്ആപിൽ ഇനി പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ നിർദിഷ്ട ആളുകളിൽ നിന്ന് മറയ്ക്കാം; ആർക്കൊക്കെ കാണണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം; പുതിയ ഫീചർ അവതരിപ്പിച്ചു

വാഷിങ്ടൻ: (www.kvartha.com) ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ സഹായിക്കുന്ന പുതിയ ഫീചറുകൾ വാട്സ്ആപ് ഇടയ്‌ക്കിടെ പുറത്തിറക്കുന്നുണ്ട്. ഇപ്പോൾ നിങ്ങളുടെ പ്രൊഫൈൽ ചിത്രവും ലാസ്റ്റ് സീനും മറ്റ് ചില വിവരങ്ങളും ചില ആളുകളിൽ നിന്ന് മറയ്‌ക്കുന്നതിനുള്ള ഒരു പുതിയ ഫീചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്. ബീറ്റാ പതിപ്പിൽ ലഭ്യമായിരുന്ന ഈ ഫീചർ ഐഫോൺ, ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കൾക്കും റിലീസ് ചെയ്യുമെന്ന് കംപനി പ്രഖ്യാപിച്ചു.
             
WhatsApp lets users hide profile photo, last seen from specific people, International, News, Top-Headlines, Washington, Whatsapp, Photo, Features, Company, Android, iphone.

എല്ലാവരും കാണണമെന്ന് നിങ്ങൾ ആഗ്രഹിക്കാത്ത വിവരങ്ങൾ ആർക്കൊക്കെ കാണാൻ കഴിയും എന്ന് പുതിയ അപ്‌ഡേറ്റിലൂടെ നിങ്ങൾക്ക് തീരുമാനിക്കാം. നിലവിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ വിശദാംശങ്ങൾ എന്നിവ എല്ലാവർക്കും, അല്ലെങ്കിൽ നിങ്ങളുടെ കോൺടാക്ടിൽ ഉള്ളവർക്ക്, അല്ലെങ്കിൽ ആരെയും കാണിക്കാത്ത ഓപ്‌ഷനാണ് ഉള്ളത്. പുതിയ ഫീചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ അടക്കമുള്ള വിശദാംശങ്ങൾ ആർക്കൊക്കെ കോൺടാക്ടിലുള്ള ആർക്കൊക്കെ കാണാമെന്ന് തീരുമാനിക്കാം.
 
പുതിയ ഫീചർ ഉപയോഗിക്കുന്നതിന്: WhatsApp's Settings > Account > Privacy കടന്നുപോവുക. ഗ്രൂപ് കോളിൽ മറ്റുള്ളവരെ നിശബ്ദമാക്കാനും നിർദിഷ്ട ആളുകൾക്ക് സന്ദേശങ്ങൾ അയയ്ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ചില ഗ്രൂപ് കോളിംഗ് ഫീചറുകളും വാട്സ്ആപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Keywords: WhatsApp lets users hide profile photo, last seen from specific people, International, News, Top-Headlines, Washington, Whatsapp, Photo, Features, Company, Android, iphone.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?