Vishnu Unnikrishnan | ഷൂടിങ്ങിനായി കത്തിച്ചിരുന്ന വിളക്കില്‍നിന്ന് തീ പടര്‍ന്ന് നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റു





കൊച്ചി: (www.kvartha.com) സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റു. രണ്ടുകൈയ്ക്കും ഗുരുതരമായി പൊള്ളലേറ്റ താരത്തെ കൊച്ചിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന അണിയറ പ്രവര്‍ത്തകന്റെ കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.

വൈപ്പിനില്‍ 'വെടിക്കെട്ട്' എന്ന ചിത്രത്തിന്റെ ഷൂടിങ്ങിനിടെ വൈകിട്ട് ഏഴോടെയാണ് അപകടം സംഭവിച്ചത്. വള്ളത്തില്‍നിന്നു വന്ന് കത്തുന്ന വിളക്കുമായി കരയിലേക്ക് കയറുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവമെന്ന് ഷൂടിങ്ങ് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. വൈകിട്ട് അഞ്ച് മുതല്‍ ഷൂടിങ്ങിനായി കത്തിച്ചിരുന്ന വിളക്കിന്റെ ചൂടേറിയ എണ്ണ വിഷ്ണുവിന്റെ കൈയിലേക്ക് വീഴുകയും തീ പടരുകയുമായിരുന്നുവെന്നാണ് വിവരം.

News,Kerala,State,Kochi,Cinema,Actor,Injured,hospital,Treatment, News,Kerala,State,Kochi,Cinema,Actor,Injured,hospital,Treatment, Actor Vishnu Unnikrishnan burned during film shooting


ആദ്യം വൈപ്പിനിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് എത്തിച്ചത്. പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരാഴ്ചത്തേക്ക് സിനിമയുടെ ഷൂടിങ് നിര്‍ത്തിവച്ചു. 

താരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. 

Keywords: News,Kerala,State,Kochi,Cinema,Actor,Injured,hospital,Treatment, Actor Vishnu Unnikrishnan burned during film shooting

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?