UAE Sends Urgent Aid To Afghanistan | ഭൂകമ്പം: അഫ്ഗാനിസ്താനിലേയ്ക്ക് യുഎഇയുടെ അടിയന്തര സഹായം

ദുബൈ: (www.kasargodvartha.com) ഭൂകമ്പത്തില്‍ തകര്‍ന്ന അഫ്ഗാനിസ്താനിലേയ്ക്ക് യുഎഇയുടെ അടിയന്തര സഹായം. അഫ്ഗാനിസ്ഥാനിലേയ്ക്ക് 30 ടണ്‍ അടിയന്തര ഭക്ഷ്യ വസ്തുക്കളുമായി രാജ്യത്ത് നിന്ന് വിമാനം അയച്ചു. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശം നടപ്പാക്കാനാണ് നീക്കം.

ഖലീഫ ബിന്‍ സായിദ് ആൽ നഹ് യാൻ ഫൗന്‍ഡേഷനും എമിറേറ്റ്സ് റെഡ് ക്രസന്റും വിദേശകാര്യ മന്ത്രാലയത്തിന്റെയും രാജ്യാന്തര സഹകരണത്തിന്റെയും ഏകോപനത്തോടെ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എമിറാതി ഹ്യുമാനിറ്റേറിയന്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സംയുക്ത ദുരിതാശ്വാസ പ്രവര്‍ത്തനം അയല്‍, സൗഹൃദ രാജ്യങ്ങളോട് മാനുഷിക പരിഗണന പുലര്‍ത്തുന്നതില്‍ യുഎഇക്കുള്ള പ്രതിബദ്ധത അടിവരയിടുന്നു.

Dubai, news, Gulf, World, Top-Headlines, UAE, UAE sends urgent aid to earthquake-affected people in Afghanistan.

ബുധനാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 1000 കടന്നിരുന്നു. പല ജില്ലകളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കിഴക്കന്‍ മേഖലയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന പഖ്തിക ഖോസ്ത് പ്രവിശ്യകളിലാണ് ഭൂചലനമുണ്ടായത്.

Keywords: Dubai, news, Gulf, World, Top-Headlines, UAE, UAE sends urgent aid to earthquake-affected people in Afghanistan.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?