Tourist Vehicles | ഉച്ചത്തിലുള്ള സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവുമായി ടൂറിസ്റ്റ് വാഹനങ്ങള്‍ 'ഡാന്‍സിങ് ഫ്‌ലോര്‍' ആക്കരുത്; സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാരെ 3 മാസത്തേക്ക് അയോഗ്യരാക്കാനും ഹൈകോടതി നിര്‍ദേശം



കൊച്ചി: (www.kvartha.com) സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈകോടതി നിര്‍ദേശം. ഉച്ചത്തിലുള്ള സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവുമുള്ള ടൂറിസ്റ്റ് ബസുകള്‍, ട്രാവലറുകള്‍ അടക്കമുള്ള വാഹനങ്ങളുടെ അകം 'ഡാന്‍സിങ് ഫ്‌ലോര്‍' ആക്കാന്‍ അനുവദിക്കരുതെന്ന് ഹൈകോടതി നിര്‍ദേശിച്ചു. 

ഡ്രൈവറുടെയും റോഡിലുള്ളവരുടെയും ശ്രദ്ധതിരിക്കുന്ന രീതിയില്‍, നിരന്തരം മിന്നിക്കൊണ്ടിരിക്കുന്ന റൊടേറ്റിങ് എല്‍ഇഡി ലൈറ്റുകള്‍ അടക്കുമുള്ളവ സ്ഥാപിക്കുന്നതിനെതിരെ നടപടിയെടുക്കാനാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ട്രാന്‍സ്‌പോര്‍ട് കമിഷനറും ഡിജിപിയും നടപടിയെടുക്കണം.

ലൈറ്റ്, ഹോണ്‍ തുടങ്ങിയവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ മൂന്ന് മാസത്തേക്ക് അയോഗ്യരാക്കണം. കുറ്റം ആവര്‍ത്തിച്ചാല്‍ തടവുശിക്ഷയടക്കം നടപടി സ്വീകരിക്കണം. 

അപകടങ്ങള്‍ സംബന്ധിച്ച റിപോര്‍ടിനൊപ്പം വാഹനങ്ങളുടെ അകവും പുറവും കാണുന്ന ഫോടോഗ്രാഫുകളും വീഡിയോ ക്ലിപുകളും ഉള്‍പെടുത്തണം. ശബ്ദനിയന്ത്രണം, ലൈറ്റിങ് തുടങ്ങിയവ സംബന്ധിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍ ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍മാരുടെ വാട്‌സാപ് നമ്പര്‍ പ്രസിദ്ധപ്പെടുത്തണം. ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍നിന്ന് വാഹനങ്ങളുടെ നിയമലംഘനം സംബന്ധിച്ച് തെളിവ് ശേഖരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

News,Kerala,State,Kochi,High Court of Kerala,Travel,bus,Top-Headlines, Do not turn tourist buses into dancing floor says High Court


ലൈറ്റ്, ബൂസ്റ്റര്‍ ആംപ്ലിഫയര്‍, ഈക്വലൈസര്‍, ഡിജെ മിക്‌സര്‍ തുടങ്ങിയവയ്‌ക്കൊപ്പം വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പ്രതിഫലനമുണ്ടാക്കുന്ന, ഡ്രൈവര്‍ കാബിനുകളിലെ കന്‍ട്രോള്‍ പാനലുകളിലെ പ്രകാശ അലങ്കാരങ്ങളും അപകടമുണ്ടാക്കും. ഇത്തരം വാഹനങ്ങള്‍ക്ക് അനുമതി നല്‍കരുത്. ബഹുവര്‍ണ എല്‍ഇഡി, ലേസര്‍, നിയോണ്‍ ലൈറ്റുകള്‍ തടയാന്‍ നടപടിയെടുക്കണം. നിയമപ്രകാരമല്ലാതെ ഇവ സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ടിഫികറ്റ് റദ്ദാക്കണം. കേള്‍വിക്ക് ഹാനികരമായ ഹൈപവര്‍ ഓഡിയോ സിസ്റ്റവും അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി.

ശബരിമല തീര്‍ഥാടകരുടെ യാത്രാസുരക്ഷയ്ക്കായി സേഫ് സോണ്‍ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സ്‌പെഷല്‍ കമിഷനര്‍ നല്‍കിയ റിപോര്‍ട് പരിഗണിക്കുമ്പോഴായിരുന്നു ഉത്തരവ്. ഇതുസംബന്ധിച്ച ഹര്‍ജി 28ന് വീണ്ടും പരിഗണിക്കും.

Keywords: News,Kerala,State,Kochi,High Court of Kerala,Travel,bus,Top-Headlines, Do not turn tourist buses into dancing floor says High Court

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?