Toddler Dies | 'രാത്രി മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് മൂത്ത സഹോദരന്‍മാരോടൊപ്പം സമീപത്തെ തൊടിയിലൊളിച്ചു'; 4 വയസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; പൊലീസ് കേസെടുത്തു
നാഗര്‍കോവില്‍: (www.kvartha.com) തിരുവട്ടാറിന് സമീപം കുലശേഖരത്ത് നാല് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍- വിജി മോള്‍ ദമ്പതികളുടെ മകള്‍ സുഷ്‌വിക മോളാണ് മരിച്ചത്. രാത്രി മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് മൂത്ത സഹോദരന്‍മാരോടൊപ്പം ഒളിച്ചുനിന്ന സമീപത്തെ തൊടിയില്‍നിന്നാണ് കുട്ടിയെ പാമ്പ് കടിച്ചതെന്ന് പരിസരവാസികള്‍ അറിയിച്ചു.
കൂലിത്തൊഴിലാളിയായ സുരേന്ദ്രന്‍ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കുടിച്ച് പൂസായെത്തിയ പിതാവ് വഴക്കുണ്ടാക്കിയപ്പോള്‍ ഭയന്ന് സുഷ്‌വികയും സഹോദരന്‍മാരായ സുഷ്‌വിന്‍ ഷിജോ (12), സുജിലിന്‍ജോ (9) എന്നിവരും സമീപത്തുള്ള റബര്‍ തോട്ടത്തിലേക്ക് ഓടിപ്പോയിയെന്നും കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്‌വിക തന്നെ പാമ്പു കടിച്ചെന്നും പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന് അയല്‍വാസികള്‍ ആശാരിപ്പള്ളം മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിരുവട്ടാര്‍ പൊലീസ് കേസെടുത്തു.
Powered by Info News For You

Comments
Post a Comment