Supreme Court Verdict | നടപടി പ്രകാരം നഷ്ടപരിഹാരം നൽകി സർകാർ ഏതെങ്കിലും സ്ഥലം കൈവശപ്പെടുത്തിയാൽ ആ സ്ഥലത്ത് ഭൂവുടമയ്ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി; 'അത് പൂർണമായും സർകാരിന്റെ ഉടമസ്ഥതയിൽ'
ന്യൂഡെൽഹി: (www.kvartha.com) നടപടി പ്രകാരം നഷ്ടപരിഹാരം നൽകി സർകാർ ഏതെങ്കിലും സ്ഥലം കൈവശപ്പെടുത്തിയാൽ ആ സ്ഥലത്ത് ഭൂവുടമയ്ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി. അങ്ങനെയുള്ള സ്ഥലം അയാൾ കൈവശപ്പെടുത്തിയാൽ അത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ അലഹബാദ് ഹൈകോടതിയുടെ വിധി ജസ്റ്റിസുമാരായ എംആർ ഷായും അനിരുദ്ധ ബോസും അടങ്ങിയ അവധിക്കാല ബെഞ്ച് ശരിവച്ചു.
ഫെബ്രുവരി രണ്ടിന് ഗ്രേറ്റർ നോയിഡ അതോറിറ്റി നൽകിയ നോടീസ് ചോദ്യം ചെയ്ത് ഉത്തർപ്രദേശിൽ നിന്നുള്ള ഒരാൾ സമർപിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്ഥലത്തെ ഒരു ഭാഗത്ത് ഇയാളുടെ കൈയേറ്റം ഒഴിപ്പിക്കാൻ ബന്ധപ്പെട്ടവരോട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.
1894ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഹരജിക്കാരന്റെ സ്ഥലം ഏറ്റെടുക്കുകയും കൈവശപ്പെടുത്തുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തതായി സുപ്രീം കോടതി കണ്ടെത്തി. റവന്യൂ രേഖകളിലും ഉടമസ്ഥാവകാശം മാറ്റിയതായി യുപി സർകാർ അറിയിച്ചു. ഇത് അവഗണിച്ചാണ് ഹരജിക്കാരൻ ഭൂമി കയ്യേറിയതെന്ന് എതിർകക്ഷികൾ വാദിച്ചു.
സ്ഥലം ഏറ്റെടുത്ത ശേഷം അത് പൂർണമായും സംസ്ഥാന സർകാരിന്റെ ആയതിനാൽ ബന്ധപ്പെട്ട സ്ഥലം കൈവശം വയ്ക്കാൻ ഹരജിക്കാരന് അവകാശമില്ലെന്ന് കോടതി പറഞ്ഞു. വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ട്, ഹൈകോടതി ശരിയായ വിധിയാണ് പുറപ്പെടുവിച്ചതെന്നും ഹൈകോടതി പറഞ്ഞ അഭിപ്രായങ്ങളോട് പൂർണമായും യോജിക്കുന്നുവെന്നും വ്യക്തമാക്കി സുപ്രീം കോടതി ബെഞ്ച് ഹർജി തള്ളി.
Powered by Info News For You

Comments
Post a Comment