Strike | കണ്ണൂരില്‍ 5 പഞ്ചായതുകളില്‍ ചൊവ്വാഴ്ച മലയോര ഹര്‍ത്താല്‍
തലശേരി: (www.kvartha.com) കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ആറളം, അയ്യന്‍കുന്ന് പഞ്ചായതുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് എല്‍ഡിഎഫ് ആഹ്വാനം. വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോലമാണെന്ന സുപ്രീം കോടതി വിധിയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. 14ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
ജൂണ്‍ 11ന് കീഴ്പ്പള്ളിയിലും, 13ന് കേളകത്തും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. വന്യജീവി സങ്കേതങ്ങളുടെ സമീപത്തുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണം, ജനസാന്ദ്രമായ ഒരു സംസ്ഥാനമാണ് കേരളം, കേരളത്തിന്റെ സവിശേഷതകള്‍ കേന്ദ്രസര്‍കാര്‍ കണക്കിലെടുക്കണം,വനവും, വന്യജീവിസങ്കേതങ്ങളും, പരിസ്ഥിതിയും സംരക്ഷിക്കുന്നതോടൊപ്പം ജനങ്ങളെയും കൃഷിയും സംരക്ഷിക്കേണ്ടതുണ്ട്.
യാന്ത്രികമായി ഇത്തരം പ്രശ്‌നങ്ങളെ സമീപിക്കുന്നത് ഉചിതമല്ല. സംസ്ഥാന സര്‍കാര്‍ ഇക്കാര്യങ്ങളില്‍ ഇടപെടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് വനം മന്ത്രി വ്യക്തമാക്കി ക്കഴിഞ്ഞു. ഈ പ്രശ്‌നത്തില്‍ കേരളം ഒറ്റക്കെട്ടായി അണിനിരക്കുകയാണ്. മലയോര ഹര്‍ത്താല്‍വന്‍ വിജയമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും എല്‍ഡിഎഫ് ജില്ലാകമിറ്റി അഭ്യര്‍ഥിച്ചു. യോഗത്തില്‍ എം വി ജയരാജന്‍, കെ പി സഹദേവന്‍, സി രവീന്ദ്രന്‍, ജോയി കൊന്നക്കല്‍, കെ എ ഗംഗാധരന്‍, പി കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Thalassery, News, Kerala, Harthal, Strike, LDF, Kannur: Strike in 5 Panchayats.
Powered by Info News For You

Comments
Post a Comment