Strawberry Supermoon | ആകാശത്തെ പ്രകാശിപ്പിച്ച് സ്ട്രോബെറി സൂപര്‍മൂണ്‍; വിസ്‌മയം തീർത്ത പ്രതിഭാസത്തിന്റെ വിശദാംശങ്ങളറിയാം, ദൃശ്യങ്ങൾ കാണാം
ന്യൂഡെല്‍ഹി: (www.kvartha.com) സ്‌ട്രോബെറി മൂണ്‍ അഥവാ സൂപര്‍മൂണ്‍ ചൊവ്വാഴ്ചത്തെ ആകാശത്തെ അതിമനോഹരമാക്കി. സ്‌ട്രോബെറി മൂണ്‍, റോസ്മൂണ്‍, ഹണിമൂണ്‍ എന്നും ഈ പ്രതിഭാസം അറിയപ്പെടുന്നു, ഈ വര്‍ഷത്തെ ആദ്യത്തെ സൂപര്‍മൂണ്‍ ആയിരുന്നു ഇത്. ഇന്‍ഡ്യന്‍ സമയം വൈകുന്നേരം 5.22 നാണ് ഇത് ദൃശ്യമായത്. ഇത്തവണ ചന്ദ്രന്‍ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥത്തില്‍ ഏറ്റവും അടുത്തായിരുന്നു. പൂര്‍ണന്‍ ചന്ദ്രൻ അല്ലെങ്കില്‍ അമാവാസി ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോള്‍ ഒരു സൂപര്‍മൂണ്‍ സംഭവിക്കുന്നു എന്നാണ് അമേരികന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നത്.
ഭ്രമണപഥത്തിലെ ഏറ്റവും അടുത്തുള്ള പോയിന്റിനെ 'പെരിജി' എന്ന് വിളിക്കുന്നു, കൂടാതെ പൂര്‍ണ ചന്ദ്രന്‍ പെരിജിയില്‍ ദൃശ്യമാകുമ്പോള്‍, അത് സാധാരണ പൂര്‍ണ ചന്ദ്രനെക്കാള്‍ അല്‍പ്പം തെളിച്ചമുള്ളതും വലുതുമായി കാണപ്പെടുന്നു. ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ചന്ദ്രന്റെ ഭ്രമണപഥം തികച്ചും വൃത്താകൃതിയിലല്ല. ഗ്രഹത്തിന് ചുറ്റും സഞ്ചരിക്കുമ്പോള്‍ ഭൂമിയില്‍ നിന്നുള്ള ചന്ദ്രന്റെ ദൂരം വ്യത്യാസപ്പെടുന്നു എന്നാണ് ഇതിനര്‍ത്ഥം. തുടര്‍ച്ചയായി വരുന്ന നാല് സൂപര്‍മൂണുകളില്‍ രണ്ടാമത്തേതായിരുന്നു ഇത്.
എന്താണ് സ്‌ട്രോബെറി മൂണ്‍?
സ്‌ട്രോബെറി മൂണ്‍ ഒരു സ്‌ട്രോബെറി പോലെയോ, പിങ്ക് നിറത്തിലോ അല്ല. തദ്ദേശീയരായ അമേരികന്‍ ഗോത്രങ്ങളാണ് പൗര്‍ണമിക്ക് ഈ പേര് നല്‍കിയിരിക്കുന്നത്. 'ഈ പേര് (സ്‌ട്രോബെറി മൂണ്‍) അല്‍ഗോണ്‍ക്വിന്‍, ഓജിബ്വെ, ഡകോട്ട, ലകോട്ട എന്നീ ജനവിഭാഗങ്ങളാണ് ഉപയോഗിച്ചത്. ശേഖരികാന്‍ തയ്യാറായ 'ജൂണ്‍-ബെയറിംഗ്' സ്ട്രോബെറി പഴുക്കുന്നത് അടയാളപ്പെടുത്താനായിരുന്നു ഇതെന്ന് ദി ഓള്‍ഡ് ഫാര്‍മേഴ്സ് അല്‍മാനാകിന്റെ അഭിപ്രായപ്പെടുന്നു. മൂന്ന് വേനല്‍ക്കാല സൂപര്‍മൂണുകളില്‍ ആദ്യത്തേതായിരിക്കും ഇത്.
വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന ചന്ദ്രന്‍
ഈ വര്‍ഷത്തെ സൂപര്‍മൂണ്‍ 2022 ലെ ഏറ്റവും താഴ്ന്ന പൂര്‍ണ ചന്ദ്രനായിരിക്കും എന്നാണ് സ്‌പേസ് ഡോട് കോം പറയുന്നു. നാസയുടെ അഭിപ്രായത്തില്‍ ചക്രവാളത്തില്‍ നിന്ന് 23.3 ഡിഗ്രി ഉയരുന്നു. 'വേനല്‍ അവസാനിക്കാറാകുമ്പോള്‍ സൂര്യന്‍ ആകാശത്ത് ഏറ്റവും ഉയരത്തില്‍ കാണപ്പെടുന്നു. പൂര്‍ണ ഉപഗ്രഹങ്ങള്‍ സൂര്യന്റെ എതിര്‍വശത്താണ്, അതിനാല്‍ വേനല്‍ക്കാല അയനത്തിന് സമീപമുള്ള ഒരു പൂര്‍ണ ചന്ദ്രന്‍ ആകാശത്ത് താഴ്ന്നതായിരിക്കും,' നാസ പുറത്തിറക്കിയ ഒരു ഗൈഡ് പറയുന്നു.
നല്ല ടെലസ്‌കോപ് ഉപയോഗിച്ച് ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങളും പര്‍വതങ്ങളും കണ്ടെത്താന്‍ ആളുകള്‍ക്ക് ഇത് അവസരമൊരുക്കുമെന്നും അമേരികന്‍ ബഹിരാകാശ ഏജന്‍സി പറഞ്ഞു.
Keywords: Strawberry Supermoon 2022: FIRST photos of the stunning moon that lit up the sky on June 14, National, News, Top-Headlines, Newdelhi, Photo, America, Moon, Nasa, Sky, Telescope.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment