Six Injured | പാചക വാതക സിലിന്‍ഡറിലെ ചോര്‍ച നന്നാക്കുന്നതിനിടെ അപകടം; സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്ക്

തൃശൂര്‍: (www.kvartha.com) പാചക വാതക സിലിന്‍ഡറിലെ ചോര്‍ച നന്നാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്. തൃശൂര്‍ വാടാനപ്പള്ളി ബീച് ചാപ്പക്കടവിലാണ് അപകടം. മഹേഷ്, മനീഷ്, ശ്രീലത, വള്ളിയമ്മ, പള്ളി തൊട്ടുങ്ങല്‍ റെഹ് മത്തലി എന്നിവര്‍ അടക്കം ആറ് പേര്‍ക്കാണ് പരിക്കേറ്റത്.

അഞ്ചുപേരെ തൃശൂര്‍ ഗവണ്‍മെന്റ് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീലതയുടെ വീട്ടിലെ പാചക വാതക സിലിന്‍ഡറിനാണ് ചോര്‍ചയുണ്ടായത്. ഇവരുടെ ആവശ്യപ്രകാരം ചോര്‍ച പരിഹരിക്കാനാണ് റഹ് മത്തലി ഇവിടെ എത്തിയത്. എന്നാല്‍ ഇതിനിടെ തീ ആളിപ്പടര്‍ന്നു. റഹ് മത്തലിക്കും ഇദ്ദേഹത്തിന് അടുത്ത് നിന്നിരുന്ന ആറുപേര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വ്യക്തമായ വിവരം ലഭ്യമായിട്ടില്ല.

Thrissur, News, Kerala, Injured, Accident, hospital, Thrissur: Six injured in blast caused by leak of cooking gas cylinder

Keywords: Thrissur, News, Kerala, Injured, Accident, hospital, Thrissur: Six injured in blast caused by leak of cooking gas cylinder.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?