Rtd Headmaster died | പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട. പ്രധാനാധ്യാപകന്‍ മരിച്ചു

പാലക്കാട്: (www.kvartha.com) സൈകിളില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട. പ്രധാനാധ്യാപകന്‍ മരിച്ചു. കുഴല്‍മന്ദം കണ്ണാടി ഹയര്‍സെകന്‍ഡറി സ്‌കൂളിലെ കെ നന്ദകുമാര്‍ (58) ആണ് മരിച്ചത്. ഭാര്യ കൊല്ലങ്കോട് പികെഡി യുപി സ്‌കൂള്‍ അധ്യാപിക അനുപമ. അജയ്, ഐശ്വര്യ എന്നിവര്‍ മക്കളാണ്. 

Accident: Retired Headmaster died, News, Kerala, Top-Headlines, Injured, Accident, Treatment, School, Death, Palakkad, Medical College, Vehicles, House, Bike, Hospital, Higher secondary, Thursday, Unconscious, Road.

  വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ പാലക്കാട് മെഡികല്‍ കോളജിന് സമീപത്തെ പാലത്തില്‍ വെച്ചാണ് അജ്ഞാത വാഹനം ഇടിച്ചത്.  വാഹനം കണ്ടെത്താനായില്ല.തലയ്ക്ക് സാരമായി പരിക്കേറ്റ് റോഡില്‍ കിടന്ന നന്ദകുമാര്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. എന്നാല്‍ അല്‍പസമയത്തിനുള്ളില്‍ അബോധാവസ്ഥയിലായി. അതുവഴി വന്ന ബൈക് യാത്രികന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. പോസ്റ്റ്‌മോര്‍ടത്തിന് ശേഷം കിണാശേരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിച്ചു.

Keywords: Accident: Retired Headmaster died, News, Kerala, Top-Headlines, Injured, Accident, Treatment, School, Death, Palakkad, Medical College, Vehicles, House, Bike, Hospital, Higher secondary, Thursday, Unconscious, Road.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?