RBI on Fuel Prices | 'പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്‌ക്കൂ; പണപ്പെരുപ്പം കുറയ്ക്കാം', സംസ്ഥാനങ്ങളോട് അഭ്യർഥിച്ച് റിസർവ് ബാങ്ക് ഗവർണർ

ന്യൂഡെൽഹി: (www.kvartha.com) സംസ്ഥാനങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചാൽ അത് പണപ്പെരുപ്പ സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (RBI) ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. കേന്ദ്രസർകാർ മെയ് 21 ന് പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചിരുന്നു. ഇന്ധനങ്ങളുടെ വാറ്റ് കുറയ്ക്കണമെന്ന് അന്ന് ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മഹാരാഷ്ട്ര ഉൾപെടെ ചില സംസ്ഥാനങ്ങൾ മാത്രമാണ് വാറ്റ് കുറച്ചത്.
   
New Delhi, India, News, Petrol, Diesel, Cash, RBI, Reserve Bank, Governor, Central Government, Maharashtra, Tax&Savings, Bank, RBI bats for cut in state taxes on petrol, diesel to ease inflation.

ഇപ്പോൾ റിസർവ് ബാങ്ക് ഗവർണറും ഇന്ധനത്തിന്മേലുള്ള വാറ്റ് കുറയ്ക്കണമെന്ന കേന്ദ്ര സർകാർ വാദത്തോട് യോജിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങൾ പെട്രോളിനും ഡീസലിനും ചുമത്തുന്ന മൂല്യവർധിത നികുതി കുറയ്ക്കുന്നത് പണപ്പെരുപ്പ സമ്മർദം ലഘൂകരിക്കാൻ സഹായിക്കുമെന്ന് നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാമത്തെ ദ്വൈമാസ ധനനയം ബുധനാഴ്ച അവതരിപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു. മേയ് 21-ന് ഇന്ധനത്തിന്റെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം പണപ്പെരുപ്പത്തിൽ ഗണ്യമായ കുറവുണ്ടാക്കാൻ ഈ നീക്കം കാരണമായെന്ന് നഗരങ്ങളിലെ കുടുംബങ്ങൾക്കിടയിൽ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയതായി ദാസ് കൂട്ടിച്ചേർത്തു.

അതിനിടെ ആർബിഐ റിപോ നിരക്ക് 0.50 ശതമാനം ഉയർത്തി. ഇതോടെ റിപ്പോ നിരക്ക് 4.9 ശതമാനമായി ഉയർന്നു. റിപോ നിരക്ക് വർധിപ്പിക്കുന്ന നടപടി ആർബിഐ ഡിസംബർ വരെ തുടരുമെന്ന് വിദഗ്ധർ പറയുന്നു. ആർബിഐയുടെ ഈ തീരുമാനത്തോടെ എല്ലാത്തരം റീടെയിൽ, എംഎസ്എംഇ വായ്പകളും ചിലവേറിയതാകും. അതായത്, വായ്പകൾക്ക് കൂടുതൽ പലിശ നൽകേണ്ടിവരും. മറുവശത്ത്, ബാങ്കുകളിൽ നിക്ഷേപിച്ച തുകയ്ക്ക് മുമ്പത്തേക്കാൾ കൂടുതൽ പലിശ ലഭിക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?