Pope Francis | ഒരാഴ്ച നീളുന്ന പരിപാടിയുമായി ഫ്രാന്‍സിസ് മാര്‍പാപ ഇന്‍ഡ്യയിലെത്തുന്നു; സന്ദര്‍ശനം അടുത്തവര്‍ഷം ആദ്യമുണ്ടാകുമെന്ന് റിപോര്‍ട്


ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ ഇന്‍ഡ്യയിലെത്തുന്നു. ഇന്‍ഡ്യാസന്ദര്‍ശനം അടുത്തവര്‍ഷമാദ്യമുണ്ടാകുമെന്നാണ് റിപോര്‍ട്. ഒരാഴ്ച നീളുന്ന പരിപാടിയില്‍ ഇന്‍ഡ്യയിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശിക്കുമെന്നും റിപോര്‍ട്.

ദക്ഷിണേന്‍ഡ്യയില്‍ ഗോവയില്‍ പോപ് സന്ദര്‍ശനം നടത്തും. ജസ്യൂട് സഭയുടെ സ്ഥാപകരിലൊരാളായ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികശരീരം സൂക്ഷിച്ചിട്ടുള്ള ഇടത്താണ് മാര്‍പാപ എത്തുക. 

പോപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വതികാനും വിദേശകാര്യ മന്ത്രാലയവുമായുള്ള ചര്‍ചകള്‍ അന്തിമഘട്ടത്തിലാണ്. അതേസമയം മാര്‍പാപ കേരളത്തില്‍ വരുന്ന കാര്യത്തില്‍ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. 

News,National,India,New Delhi,Vatican,Kerala,Top-Headlines, Pope Francis will visit India next year


കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വതികാനിലെത്തിയ പ്രധാനമന്ത്രി മോദി ഫ്രാന്‍സിസ് മാര്‍പാപയെ ഇന്‍ഡ്യയിലേക്ക് ക്ഷണിച്ചിരുന്നു. മോദിയുടെ ക്ഷണം മാര്‍പാപ സ്വീകരിച്ചതായും, ഇന്‍ഡ്യ വലിയ സമ്മാനമാണ് നല്‍കിയിരിക്കുന്നതെന്ന് മാര്‍പാപ പ്രതികരിച്ചതായും വിദേശകാര്യ സെക്രടറി ഹര്‍ഷ വര്‍ധന്‍ ശ്രിംഗ്‌ള വ്യക്തമാക്കിയിരുന്നു. 

കോവിഡിനെ നേരിടാന്‍ ഇന്‍ഡ്യ നല്‍കിയ സഹായങ്ങളെ പോപ് ഫ്രാന്‍സിസ് അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. വിവിധ ലോക രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കിയ വാക്സിന്‍ മൈത്രി അടക്കമുള്ള നടപടികളെയാണ് പോപ് അഭിനന്ദിച്ചത്.

Keywords: News,National,India,New Delhi,Vatican,Kerala,Top-Headlines, Pope Francis will visit India next year

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?