Police investigation | പാൽ വിതരണ ഓഫീസിൽ നിന്നും ലക്ഷങ്ങൾ കവർന്ന കേസിൽ കൗമാരക്കാരൻ പൊലീസ് പിടിയിൽ; കൂട്ടുപ്രതികളെ തിരയുന്നു
ചെർക്കള: (www.kasargodvartha.com) പാൽ വിതരണ ഓഫീസിൽ നിന്നും ലക്ഷങ്ങൾ കവർന്ന കേസിൽ കൗമാരക്കാരൻ പൊലീസ് പിടിയിൽ. കൂട്ടു പ്രതികളെ തിരയുന്നു. ചെർക്കള പഞ്ചായത് ഓഫീസിന് സമീപത്തെ കർഷകശ്രീ പാൽ വിതരണ ഓഫീസിൽ മോഷണം നടത്തിയ കേസിലാണ് കൗമാരക്കാരൻ പിടിയിലായത്.
മോഷണം നടന്ന് മണിക്കൂറുകൾക്കകമാണ് ഈ കേസിൽ ഉൾപെട്ട രണ്ട് പ്രതികളിൽ ഒരാളെ വിദ്യനഗർ പൊലീസ് പിടികൂടിയത്. പിടിയിലായ പ്രതിക്ക് 18 വയസ് പൂർത്തിയിട്ടില്ല. രണ്ടാം പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. വിദ്യാനഗർ എസ് ഐ പ്രശാന്ത്, പൊലീസുകാരായ സലാം, സിയാദ്, റോജൻ എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
ശനിയാഴ്ച പുലർചെയാണ് പാൽ വിതരണ ഓഫീസിൽ നിന്ന് മൂന്നര ലക്ഷത്തോളം രൂപ കവർച ചെയ്തത്. പ്രതികളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ പിടികൂടാൻ സാധിച്ചത്.
Keywords: Cherkala, Kerala, News, Top-Headlines, Milk, Theft, Robbery, Theft, Police, Case, Cash, Vidya Nagar, Accused, One caught in case of stealing lakhs from milk supply office.
Powered by Info News For You

Comments
Post a Comment