Police Booked | വെട്ടേറ്റ കോളജ് വിദ്യാര്‍ഥിനിയുടെ നില ഗുരുതരം; വെന്റിലേറ്ററില്‍ തുടരുന്ന 20 കാരിക്ക് ആന്തരിക രക്തസ്രാവവും ഉണ്ടെന്ന് ഡോക്ടര്‍മാര്‍; പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു


കോഴിക്കോട്: (www.kvartha.com) നാദാപുരത്ത് വെട്ടേറ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന 20 കാരിയായ കോളജ് വിദ്യാര്‍ഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴുത്തിനും തലയ്ക്കുമടക്കം വെട്ടേറ്റ പെണ്‍കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടെന്നും വെള്ളിയാഴ്ച ശസ്ത്രക്രിയകള്‍ ചെയ്യുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

വിദ്യാര്‍ഥിനിയെ വെട്ടി പരിക്കേല്‍പ്പിച്ചതിന് പിന്നാലെ സ്വയം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറയുന്ന പ്രതി റഫ്‌നാസും മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും വിശദമായ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. 

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ നാദാപുരത്താണ് സംഭവം. ബിരുദ വിദ്യാര്‍ഥിനിയായ നഹീമ കോളജ് വിട്ട് വരും വഴി റഫ്‌നാസ് എന്ന 22 കാരന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

News,Kerala,State,Kozhikode,Local-News,Injured,Police,Case, Crime,Treatment,hospital, College student who was attacked in Nadapuram remains critical condition


ബൈകില്‍ കാത്തിരുന്ന റഫ്‌നാസും നഹീമയുമായി റോഡില്‍ വച്ച് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ കയ്യില്‍ കരുതിയ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. പിന്നാലെ യുവാവ് ആത്മഹ്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. 

ആക്രമണത്തിന് കാരണം പ്രണയ നൈരാശ്യമെന്ന് ആക്രമണം നടത്തിയ റഫ്‌നാസ് മൊഴി നല്‍കിയതായും നഹീമയും റഫ്‌നാസും പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,Kerala,State,Kozhikode,Local-News,Injured,Police,Case, Crime,Treatment,hospital, College student who was attacked in Nadapuram remains critical condition

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?