Pique's New Partner | പോപ് ഗായിക ഷകീറയുടെ പങ്കാളിയും ഫുട്ബോള്‍ താരവുമായ ജെറാര്‍ഡ് പികിന്റെ പുതിയ കാമുകിയെ കണ്ടെത്തി; സഹതാരമായ ഗവിയുടെ അമ്മയുമായി മുന്‍ മാൻജസ്റ്റര്‍ യുനൈറ്റഡ് താരം പ്രണയത്തിലാണെന്ന് റിപോര്‍ട്



ന്യൂഡെല്‍ഹി: (www.kvartha.com)
പോപ് ഗായിക ഷകീറയുടെ പങ്കാളിയും ഫുട്ബോള്‍ താരവുമായ ജെറാര്‍ഡ് പികിന്റെ പുതിയ കാമുകിയെ കണ്ടെത്തി. സഹതാരമായ ഗവിയുടെ അമ്മയുമായി മുന്‍ മാൻജസ്റ്റര്‍ യുനൈറ്റഡ് താരം പ്രണയത്തിലാണെന്ന് റിപോര്‍ട്. ഓൾ ഫുട്‍ബോൾ ഡോട് കോം ആണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. ജെറാര്‍ഡ് പികിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഷകീറ കണ്ടെത്തിയതോടെ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് നേരത്തെ റിപോര്‍ട് ഉണ്ടായിരുന്നു. സ്പാനിഷ് സെന്റര്‍ ബാക് ആണ് ജെറാര്‍ഡ് പിക്.
  
New Delhi, India, News, Top-Headlines, Football, Football Player, Pop Singer, Pop, Love, Spain, Instagram, Social Media, Pique reportedly dating teammate, Gavi’s mother.

16-ാം വയസില്‍ ബാഴ്സലോണയുടെ ആദ്യ ടീമില്‍ ഇടംനേടിയ ഗവി, ഭാവിയിലെ താരങ്ങളില്‍ ഒരാളാണെന്ന് താമസിയാതെ തെളിയിച്ചു. സ്പെയിന്‍ ദേശീയ ടീമിലേക്ക് ക്ഷണവും ലഭിച്ചു. ഗവിയുടെ അമ്മയും ജെറാര്‍ഡ് പികും ഒരുമിച്ച് ചുറ്റിക്കറങ്ങുന്നത് പലതവണ കണ്ടിട്ടുണ്ട്, ഇത് ഗവിക്ക് അറിയാമെന്ന് പറയുന്നു. ഇതോടെ ഗവി ജെറാര്‍ഡ് പികിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളിലൊന്നില്‍ 'പെദ്ര' (സ്‌പെയിനില്‍ കുട്ടികളെ വിളിക്കുന്ന പേര്) എന്ന് കമന്റ് ചെയ്‌തെന്നും റിപോര്‍ട് പറയുന്നു.

പികും ഷകീറയും തമ്മിലുള്ള വേര്‍പിരിയല്‍ വാര്‍ത്ത പ്രചരിക്കുമ്പോഴും ഗവിയുടെ അമ്മയും താരവും അവരുടെ പ്രണയം ഇതുവരെ പരസ്യമായി അംഗീകരിച്ചിട്ടില്ല. 12 കൊല്ലമായി ഷകീറയ്‌ക്കൊപ്പമാണ് പിക് ജീവിച്ചത്. സ്പാനിഷ് ഫുട്‌ബോള്‍ താരം തന്നെ ചതിച്ചതായി ഷകീറ അടുത്തിടെ കണ്ടെത്തിയതായി ബാഴ്സലോണ ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സി എല്‍ പെരിയോഡികോ റിപോര്‍ട് ചെയ്തിരുന്നു.

ജെറാര്‍ഡ് പിക് മറ്റൊരു സ്ത്രീക്കൊപ്പം കറങ്ങിനടക്കുന്നത് ഷകീറ കണ്ടെത്തിയതായി റിപോര്‍ടില്‍ പറയുന്നു. ജെറാര്‍ഡും ഗായികയും ഒരേ വീട്ടിലല്ല താമസിക്കുന്നത് എന്നതും അഭ്യൂഹങ്ങള്‍ക്ക് കാരണമാുന്നു. ബാഴ്സലോണയിലെ കാലെ മണ്ടാനറിലെ തന്റെ വസതിയില്‍ ജെറാര്‍ഡ് പിക് തനിച്ചാണ് താമസിക്കുന്നതെന്നും റിപോര്‍ടുണ്ട്.

ജെറാര്‍ഡ് പികുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത് ഷകീറ നിര്‍ത്തിയതിന് ശേഷമാണ് കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അവളുടെ മാതൃദിന പോസ്റ്റില്‍ പോലും കാമുകനെ കണ്ടില്ല. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട് സാഷ (ഏഴ്), മിലാന്‍ (ഒമ്പത്). മാതൃദിനത്തില്‍ ഗായിക കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഫോടോ പോസ്റ്റ് ചെയ്തപ്പോള്‍, അടിക്കുറിപ്പില്‍ ജെറാര്‍ഡിനെ കുറിച്ച് ഒരുവരി പോലും എഴുതിയില്ല. 'ഒരു ചുംബനത്തിലൂടെ അവര്‍ക്ക് എല്ലാ മുറിവുകളും ഉണക്കാനും അവര്‍ക്കുവേണ്ടി പോരാടുന്നത് നിങ്ങളുടെ ജീവിതം അര്‍ഥവത്താക്കാനും കഴിയും.'എന്നായിരുന്നു ഫോടോയുടെ ക്യാപ്ഷന്‍.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?