Pedestrians Only | ദുബൈ എക്‌സ്‌പോ സിറ്റിയില്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രം പ്രവേശനം; കാറുകളെയും മറ്റു വാഹനങ്ങളെയും അകത്തേക്ക് കടത്തിവിടില്ല

ദുബൈ: (www.kasargodvartha.com) ദുബൈ എക്‌സ്‌പോ സിറ്റിയില്‍ കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും പ്രവേശനമുണ്ടായിരിക്കില്ലെന്ന് അധികൃതര്‍. കാല്‍നടയാത്രക്കാര്‍ക്ക് മാത്രം എത്തിച്ചേരാവുന്ന മനുഷ്യ കേന്ദ്രീകൃത നഗരമായ എക്സ്പോ സിറ്റി ദുബൈ എക്സ്പോ 2020-ന്റെ സുസ്ഥിര പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എക്സ്പോ സിറ്റി പൂര്‍ണമായും കാല്‍നട വല്‍ക്കരിക്കപ്പെടുമെന്നും വാടകക്കാര്‍ക്ക് സോഫ്റ്റ് മൊബിലിറ്റി ഓപ്ഷനുകള്‍ ഉപയോഗിക്കാമെന്നതിനാല്‍ കാറുകള്‍ അനുവദിക്കില്ലെന്ന് എക്സ്പോ 2020 ദുബൈ ചീഫ് ഡെവലപ്മെന്റ് ആന്‍ഡ് ഡെലിവറി ഓഫീസര്‍ അഹ് മദ് അല്‍ ഖത്വീബ് പറഞ്ഞു. താമസക്കാരെയും സന്ദര്‍ശകരെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതിന് ബഗ്ഗികളുള്ള നഗരം പരിസ്ഥിതി സൗഹൃദവും കാര്‍ രഹിതവുമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Dubai, news, Gulf, World, Top-Headlines, Car, Vehicles, Expo City Dubai, Expo City Dubai will be car-free, fully pedestrianised.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തിങ്കളാഴ്ച ഉച്ചയോടെയാണ് എക്‌സ്‌പോ 2020 ന്റെ പരിവര്‍ത്തന പദ്ധതി പ്രഖ്യാപിച്ചത്. താമസക്കാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു സംയോജിത നഗരമാക്കി മാറ്റാനുള്ള പദ്ധതി എക്സ്പോ ടീം അവലോകനം ചെയ്യുകയാണെന്ന് അല്‍ ഖത്വീബ് വ്യക്തമാക്കി.

Keywords: Dubai, news, Gulf, World, Top-Headlines, Car, Vehicles, Expo City Dubai, Expo City Dubai will be car-free, fully pedestrianised.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?