PC George Gets Notice | വിദ്വേഷ പ്രസംഗ കേസ്: പിസി ജോര്‍ജിന് വീണ്ടും നോടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം


കോട്ടയം: (www.kvartha.com) ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിന് വീണ്ടും നോടീസ്. തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ഫോര്‍ട് അസിസ്റ്റന്റ് കമീഷനര്‍ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഫോര്‍ട് എ സി പിയാണ് നോടീസ് അയച്ചത്. 

വിദ്വേഷ പ്രസംഗ കേസില്‍ മെയ് മാസം ഒന്നാം തീയതിയാണ് പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ദുര്‍ബലമായ റിപോര്‍ട് സമര്‍പിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിക്കുന്നതെന്ന് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (12) ജഡ്ജി ആശ കോശിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ആയതിനാല്‍ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരവും ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്.

News,Kerala,State,Kottayam,Top-Headlines,P.C George,Case,Police, Hate speech case: PC George receives notice again to appear for questioning


തുടര്‍ന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ പി സി ജോര്‍ജിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോടീസ് നല്‍കിയിരുന്നു. വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം കിട്ടിയ ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോടീസ്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് പി സി ജോര്‍ജ് മറുപടി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതില്‍ പിസി ജോര്‍ജിനെതിരെ കോടതിയെ സമീപിക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചിരുന്നു.

News,Kerala,State,Kottayam,Top-Headlines,P.C George,Case,Police, Hate speech case: PC George receives notice again to appear for questioning


അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ പൊലീസിന് പരാതി നല്‍കി. ഈ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Keywords: News,Kerala,State,Kottayam,Top-Headlines,P.C George,Case,Police, Hate speech case: PC George receives notice again to appear for questioning

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?