P Ramavarma Raja | പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാന്‍ രേവതി തിരുനാള്‍ പി രാമവര്‍മ രാജ അന്തരിച്ചു
ഹരിപ്പാട്: (www.kvartha.com) പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാന്‍ രേവതി തിരുനാള്‍ പി രാമവര്‍മ രാജ അന്തരിച്ചു. 103 വയസായിരുന്നു. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍വച്ചായിരുന്നു മരണം. മകന്‍ ഡോ. എസ് ആര്‍ വര്‍മയ്‌ക്കൊപ്പമായിരുന്നു താമസം. സംസ്‌കാരം ഉച്ചയ്ക്ക് ഒന്നിന് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍ നടക്കും.
2002 മേയ് 19നാണ് വലിയ തമ്പുരാനായി അഭിഷിക്തനായത്. അനന്തപുരം കൊട്ടാരത്തിലെ പരേതയായ രുക്മിണി വര്‍മയാണ് ഭാര്യ. മറ്റു മക്കള്‍: അനിയന്‍ ആര്‍ വര്‍മ, ശശി ആര്‍ വര്‍മ, രമ കൃഷ്ണകുമാര്‍. മരുമക്കള്‍: സുധ തമ്പുരാന്‍, ഇന്ദിര വര്‍മ, രഞ്ജന വര്‍മ, കൃഷ്ണകുമാര്‍.
കുമ്മനം കാരുവേലില്‍ ദേവദത്തന്‍ നമ്പൂതിരിയുടെയും പന്തളം കൊച്ചുകോയിക്കല്‍ കൊട്ടാരത്തില്‍ പൂയംതിരുനാള്‍ മംഗലത്തമ്പുരാട്ടിയുടെയും മകനായാണ് ജനനം. കോട്ടയം സിഎംഎസ് കോളജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1945ല്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേയില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. 1977ല്‍ റെയില്‍വേയില്‍ സ്റ്റാറ്റിസ്റ്റികല്‍ ഓഫിസറായി വിരമിച്ചു.
Powered by Info News For You

Comments
Post a Comment