Officer Collapsed To Death | ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ ഗ്രാമവികസന വകുപ്പ് അഡി. ഡവലപ്‌മെന്റ് കമീഷനര്‍ മരിച്ചു
കോട്ടയം: (www.kvartha.com) ട്രെയിന്‍ യാത്രയ്ക്കിടെ കുഴഞ്ഞുവീണ ഗ്രാമവികസന വകുപ്പ് അഡിഷനല്‍ ഡവലപ്‌മെന്റ് കമീഷനര്‍ മരിച്ചു. വി എസ് സന്തോഷ് കുമാര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.
കൊച്ചുവേളിനിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസില്‍ യാത്ര ചെയ്ത ഇദ്ദേഹത്തെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയത്ത് ഇറക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയില്‍.
Keywords: Kottayam, News, Kerala, Death, Train, Police, hospital, Officer, Obituary, Kottayam: Rural Development Department Additional Secretary Died.
Powered by Info News For You

Comments
Post a Comment