MLAs Join BJP | മധ്യപ്രദേശില്‍ ബിജെപിയുടെ അംഗബലം കൂടുതല്‍ ശക്തിയായി; 3 എംഎല്‍എമാര്‍ പാര്‍ടിയില്‍ ചേര്‍ന്നു

ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഒരു ബഹുജന്‍ സമാജ് പാര്‍ടി (ബി എസ് പി), സമാജ് വാദി (എസ് പി) എംഎല്‍എമാരോടൊപ്പം സ്വതന്ത്ര എംഎല്‍എയും ബിജെപിയില്‍ അംഗത്വമെടുത്തു. ഇതോടെ നിയമസഭയിലെ ബി ജെ പിയുടെ അംഗബലം കൂടുതല്‍ ശക്തമാവുകയും ചെയ്തു.

ബി എസ് പിയുടെ സഞ്ജീവ് സിംഗ് കുഷ്വാഹ (ഭിന്ദില്‍ നിന്നുള്ള എംഎല്‍എ), സമാജ്വാദി പാര്‍ടിയുടെ രാജേഷ് കുമാര്‍ ശുക്ല (ബിജാവാര്‍ എംഎംഎല്‍), സ്വതന്ത്ര എംഎല്‍എ വിക്രം സിംഗ് റാണ (സുസ്നര്‍) എന്നിവരാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുള്‍പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ 230 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 128 ആയി ഉയര്‍ന്നു. മധ്യപ്രദേശില്‍ 2020ല്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം 31 എംഎല്‍എമാര്‍ പാര്‍ടിയില്‍ ചേര്‍ന്നു.

News, National, BJP, Politics, MLA, Madhya Pradesh, Madhya Pradesh: Three sitting MLAs join BJP.

പാര്‍ടിയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ബിജെപി പാര്‍ലമെന്റ് അംഗത്തിന്റെ മകന്‍ കുഷ്വാഹ പറഞ്ഞു. ബിജെപി തനിക്ക് ഒരു കുടുംബം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. '2018ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി വിജയിച്ചപ്പോള്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. വികസനമാണ് ലക്ഷ്യമെന്നതിനാല്‍ അന്നത്തെ സര്‍കാരിനെ ഞാന്‍ പിന്തുണച്ചു. ഇപ്പോള്‍, എന്റെ മണ്ഡലത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്' -വിക്രം സിങ് റാണ പറഞ്ഞു.

Keywords: News, National, BJP, Politics, MLA, Madhya Pradesh, Madhya Pradesh: Three sitting MLAs join BJP.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?