Mid-Day Break | ചൂട് ഉയര്‍ന്നു; ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍

മസ്ഖത്: (www.kvartha.com) ഒമാനില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു. ചൂട് ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഉച്ചയ്ക്ക് 12.30-3.30നും ഇടയില്‍ നിര്‍മാണ സ്ഥലങ്ങളിലും തുറസായ പ്രദേശങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിക്കരുതെന്നാണ് തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിത്.

ഒമാന്‍ തൊഴില്‍ നിയമത്തിലെ 16-ാം അനുച്ഛേദം പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്. വിശ്രമം അനുവദിക്കാത്ത കംപനികള്‍ക്കെതിരെ പരാതി നല്‍കാനുള്ള സംവിധാനവും നിലവിലുണ്ട്. 100 മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് ശിക്ഷ.

Muscat, News, Gulf, World, Oman, Complaint, Mid-day break from today.

അതേസമയം, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജൂണില്‍ തന്നെ കനത്ത ചൂട് ആരംഭിച്ചു. വിവിധ ഗവര്‍ണറേറ്റുകളില്‍ 45-50 ഡിഗ്രി സെല്‍ഷ്യസിനിടയിലായിരുന്നു താപനില.

Keywords: Muscat, News, Gulf, World, Oman, Complaint, Mid-day break from today.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?