Man Died | ചിത്രന്‍ യാത്രയായി സ്വന്തം വീടിന്റെ ഗൃഹപ്രവേശന തലേന്ന്
കണ്ണൂര്‍: (www.kvartha.com) സ്വന്തം വീടിന്റെ ഗൃഹപ്രവേശനം നടക്കേണ്ട തലേദിവസം ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പള്ളിപ്രം കോളനിയിലെ പരേതരായ കുഞ്ഞിരാമന്‍-നാണി ദമ്പതികളുടെ മകന്‍ ചിത്രന്‍ (56) ആണ് മരണമടഞ്ഞത്. ഞായാറാഴ്ചയായിരുന്നു ചിത്രന്‍ പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശനം നടക്കേണ്ടിയിരുന്നത്.
പുതിയ വീട്ടില്‍ താമസിക്കാനുള്ള അവസാന ഒരുക്കത്തിലാണ് ചിത്രന്‍ കുഴഞ്ഞുവീണ് മരിച്ചത്. ഉടന്‍ നാട്ടുകാരും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തളാപ്പ് എകെജി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറിയപ്പെടുന്ന കലാകാരനും ഗാനമേള, നാടകം തുടങ്ങിയ കലാപരിപാടികളിലെ നിറസാന്നിധ്യമായിരുന്നു ചിത്രന്‍. തബല, ട്രിപിള്‍ ജാസ് എന്നിവ കൈക്കാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു.
ഭാര്യ: സുധ. മക്കള്‍: അതുല്‍, അക്ഷയ്, അനുവിന്ദ്. സഹോദരങ്ങള്‍: സുരേഷ്ബാബു, ബൈജു, ശ്രീജ.
Keywords: Kannur, News, Kerala, Death, House, Kannur: Man collapsed and died day before housewarming.
Powered by Info News For You

Comments
Post a Comment