Luis Carlos Chia | ലൂയി കാര്‍ലോസിന്റെ ആഘോഷപ്രകടനം പിടിവിട്ടു; മത്സരം ജയിച്ചതിന് പിന്നാലെ സൈകിള്‍ നേരെ ചെന്നിടിച്ചിട്ടത് ഫിനിഷ് ലൈനിന് പിന്നില്‍ വിജയ ചിത്രം എടുക്കാന്‍ കാത്തുനിന്ന ഭാര്യയെ; 4 തുന്നല്‍ വേണ്ടിവന്നതായി ആശുപത്രി അധികൃതര്‍, വീഡിയോ പുറത്ത്
വുയെല്‍റ്റ (കൊളംബിയ): (www.kvartha.com) കൊളംബിയന്‍ താരത്തിന്റെ മത്സരം ജയിച്ചതിന്റ ആവേശം കലാശിച്ചത് അപകടത്തില്‍. പ്രഫഷനല്‍ സൈകിളിങ് മത്സരത്തിലെ വിജയത്തിന് ശേഷമുള്ള ലൂയി കാര്‍ലോസ് ചിയ എന്ന സൈകിളിസ്റ്റിന്റെ ആഹ്‌ളാദപ്രകടനം പിടിവിടുകയായിരുന്നു. വിജയാഘോഷത്തിനിടെ ഹാന്‍ഡിലില്‍നിന്ന് കൈകളെടുത്തുള്ള താരത്തിന്റെ സൈകിള്‍ നേരെ ചെന്നിടിച്ചിട്ടത് ഫിനിഷ് ലൈനിന് പിന്നില്‍ വിജയ ചിത്രം എടുക്കാന്‍ കാത്തുനിന്ന ഭാര്യയെ ആയിരുന്നു.
ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായതിന്റെ ആവേശത്തില്‍ ഫിനിഷിങ് ലൈന്‍ കടന്നതിനു തൊട്ടുപിന്നാലെ, ചിയ ഇരു കൈകളും ആകാശത്തേക്ക് ഉയര്‍ത്തി ആഘോഷം തുടങ്ങി. ഇതിനിടെ മുന്നോട്ടു നീങ്ങിയ സൈകിള്‍ മുന്നോട്ട് നീങ്ങി ചിയയുടെതന്നെ ഭാര്യയെ ഇടിച്ചു വീഴ്ത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇടിയുടെ ആഘാതത്തില്‍ ചിയയുടെ ഭാര്യ ബോധം നഷ്ടമായി നിലത്ത് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഒട്ടേറെ പേരുടെ ക്യാമറയില്‍ പതിയുകയും ചെയ്തു. താരത്തിന്റെ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റിയതായും അവര്‍ക്കു നാല് തുന്നിക്കെട്ടു വേണ്ടിവന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
താന്‍ ബ്രേക് പിടിക്കാന്‍ ശ്രമിച്ചതാണെന്നും എന്നാലത് പ്രവര്‍ത്തിച്ചില്ലെന്നും താരം പിന്നീട് പറഞ്ഞു. എന്റെ ഭാര്യയെയാണ് സൈകിള്‍ ചെന്നിടിച്ചത്, പക്ഷേ അത് ആരെ വേണമെങ്കിലും ആകാമായിരുന്നു. സംഭവത്തിന്റെ ഞെട്ടലിലാണു ഭാര്യ ഇപ്പോഴുമെന്ന് താരം വ്യക്തമാക്കി. സൈകിളിന് മുന്നില്‍നിന്ന് മാറാന്‍ അവള്‍ ശ്രമിക്കാതിരുന്നത് എന്താണ് എന്നാണ് എനിക്ക് മനസിലാകാത്തതെന്ന് ചിയ കൊളംബിയന്‍ ദിനപത്രത്തോട് പ്രതികരിച്ചു.
Keywords: News,World,international,cycle,Accident,Injured,Sports, Video, Cyclist Luis Carlos Chia crashes into wife, hospitalises her after stage win¿Que pasa @fedeciclismocol ? Cada vez tenemos más entre los mejores ciclistas del mundo, pero la logística local bien, gracias pic.twitter.com/mx6jeGPntW
— Katy Orrego (@Skygirl42) June 5, 2022
Powered by Info News For You

Comments
Post a Comment