Lorry Sets Fire | ധനരാജ് വധക്കേസിലെ പ്രതി ഓടിച്ച ടിപര്‍ ലോറി അഗ്നിക്കിരയാക്കിയതായി പരാതി

കണ്ണൂര്‍: (www.kvartha.com) സിപിഎം നേതാവ് പയ്യന്നൂര്‍ കുന്നരുവിലെ സി വി ധനരാജ് വധക്കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ ഡ്രൈവറായി ജോലിക്ക് കയറിയ ടിപര്‍ ലോറി രാത്രിയുടെ മറവില്‍ തീവച്ച് നശിപ്പിച്ചതായി പരാതി. രാമന്തളി കുന്നരുവടക്കേഭാഗത്താണ് സംഭവം. കുന്നരുവിലെ ഒ മോഹനന്റെ ഉടമസ്ഥതയിലുള്ള ടിപര്‍ ലോറിയാണ് അഗ്നിക്കിരയാക്കിത്.

നിര്‍ത്തിയിട്ട ലോറിപൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കുന്നരു വടക്കേ ഭാഗം എകെജി ബസ്സ്റ്റോപിന് സമീപത്തെ ശ്മശാനം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപര്‍ ലോറിയാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ തീവച്ചത്. ടിപര്‍ലോറി പതിവുപോലെ ഇവിടെ നിര്‍ത്തിയിട്ടതായിരുന്നു. തീവയ്പില്‍ ലോറിയുടെ കാബിനും എന്‍ജിനുമുള്‍പെടെ പൂര്‍ണമായും കത്തിനശിച്ചതായും പരാതിയില്‍ പറയുന്നു.

Kannur, News, Kerala, Police, Crime, Fire, Complaint, Case, Accused, Kannur: Tipper lorry sets fire.

വിവരമറിഞ്ഞ് എസ്‌ഐ അനില്‍ബാബുിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തുമ്പോഴെക്കും പരിസരവാസികള്‍ വെള്ളമൊഴിച്ചു തീകെടുത്തിയിരുന്നുവെങ്കിലും ടിപര്‍ലോറിയുടെ കാബിനും എന്‍ജിനും പൂര്‍ണമായും കത്തിനശിച്ചിരുന്നു. പെട്രോള്‍ ഒഴിച്ചാണ് തീവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലോറിയുടെ പിന്‍ഭാഗത്തെ ടയറുകള്‍ക്ക് മുകളില്‍ ഓലച്ചൂട്ട് കത്തിച്ചുവച്ച നിലയിലായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ ലോറിയില്‍ കുന്നരു കാരാന്താട്ടെ ഡിവൈഎഫ്‌ഐ നേതാവ് സി വി ധനരാജ് വധക്കേസില്‍ അറസ്റ്റിലായ പ്രജിത്ത് ലാല്‍ ഡ്രൈവറായി ജോലിക്ക് കയറിയത്. സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താന്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് കരുതുന്നു. കണ്ണൂരില്‍ നിന്നുമെത്തിയ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.

Keywords: Kannur, News, Kerala, Police, Crime, Fire, Complaint, Case, Accused, Kannur: Tipper lorry sets fire.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?