Loka Kerala Sabha | ലോക കേരള സഭയുടെ മൂന്നാം സമ്മേളനം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും
തിരുവനനന്തപുരം: (www.kvartha.com) ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാഴാഴ്ച വൈകിട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂണ്‍ 18 വരെ നീണ്ടുനില്‍ക്കുന്ന ലോക കേരള സഭയില്‍, 65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും.
അതേസമയം, സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ പ്രതിപക്ഷം ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രളയം, കോവിഡ്, യുക്രൈന്‍ യുദ്ധം തുടങ്ങിയ വിഷയങ്ങളുയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയാണ് മൂന്നാംലോക കേരള സഭ സമ്മേളിക്കുന്നത്. നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 8 വിഷയാധിഷ്ഠിത ചര്‍ചകളുണ്ടാകും.
351 അംഗ സഭയില്‍, കേരളത്തിലെ നിലവിലെ നിയമസഭ അംഗങ്ങള്‍, കേരളത്തില്‍ നിന്നുള്ള ഇന്‍ഡ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, കേരള സര്‍കാര്‍ നാമനിര്‍ദേശം ചെയ്ത ഇന്‍ഡ്യന്‍ പൗരത്വമുള്ള പ്രവാസി മലയാളികള്‍, മടങ്ങിയെത്തിയ പ്രവാസി പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും. ബജെറ്റില്‍ 2022 ലെ ബജെറ്റില്‍ ലോക കേരള സഭയ്ക്കായി മൂന്ന് കോടി രൂപയും ആഗോള സാംസ്‌കാരികോത്സവത്തിനായി ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Keywords: Thiruvananthapuram, News, Kerala, Inauguration, Third edition, Loka Kerala Sabha, Third edition of Loka Kerala Sabha begins on Thursday.
Powered by Info News For You

Comments
Post a Comment