Investigation | സിദ്ദീഖിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം: ആശുപത്രിയില്‍ കഴിയുന്ന സഹോദരന്റെയും ബന്ധുവിന്റെയും മൊഴിയെടുക്കാന്‍ സി ഐ മംഗ്‌ളൂരിലെത്തി; സൂത്രധാരന്‍ നൂര്‍ എന്ന് വിളിക്കുന്ന നൂര്‍ശാ?

മംഗ്ളൂരു: (www.kasargodvartha.com) ഡോളർ ഇടപാടുമായി ബന്ധപ്പെട്ട് ദുബൈയിൽ നിന്നും നാട്ടിലേക്ക് വിളിച്ചു വരുത്തി മർദിച്ച് കൊലപ്പെടുത്തിയ സീതാംഗോളി മുഗുവിലെ അബൂബകർ സിദ്ദീഖിൻ്റെ (32) സഹോദരനിൽ നിന്നും ബന്ധുവിൽ നിന്നും മൊഴിയെടുക്കാനായി കുമ്പള സി ഐ പ്രമോദും സംഘവും മംഗളൂരിലെത്തി.
                             
News, Kerala, Kasaragod, Top-Headlines, Video, Crime, Murder, Police, Investigation, Mangalore, Hospital, Kumbala, Siddeeque Murder Case, Siddeeque murder case: C I arrives Mangalore hospital to take statements from brother and cousin.

ക്രിമിനൽ സംഘം രണ്ട് ദിവസം മുമ്പ് തട്ടികൊണ്ടു പോയി അജ്ഞാത കേന്ദ്രത്തിൽ തടങ്കലിൽ പാർപിച്ച് ക്രൂരമായി മർദിച്ച സിദ്ദീഖിൻ്റെ സഹോദരൻ അൻവറിൽ നിന്നും ബന്ധു അൻസാരിയിൽ നിന്നും മൊഴിയെടുക്കാനാണ് സി ഐ ഞായറാഴ്ച രാത്രി വൈകി മംഗളൂരുവിലെ ആശുപത്രിയിലെത്തിയത്.

സഹോദരൻ അൻവറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയെന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ കാസർകോട് വാർത്തയോട് പറഞ്ഞു.

കൊലയാളി സംഘങ്ങളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു.

കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ നൂർ എന്ന് വിളിക്കുന്ന നൂർ ശായാണ് സിദ്ദീഖിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഘത്തിലെ സൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്നു.

സിദ്ദീഖിന് ജീവനുണ്ടെന്ന് കരുതിയാണ് സംഘത്തിലെ രണ്ടു പേർ കാറിൽ ബന്തിയോട് ഡി എം ആശുപത്രിലെത്തിച്ചതെന്നാണ് കരുതുന്നത്. മരണം ഏതാണ്ട് ഉറപ്പാക്കിയതോടെ രണ്ട് പേരും വന്ന കാറിൽ തന്നെ സ്ഥലം വിട്ടു.



ആശുപത്രിക്ക് മുന്നിലെ സി സി ടി വിയിൽ സംഘം സിദ്ദീഖിനെ ആശുപത്രിയിലെത്തിക്കുന്നതിൻ്റെയും കടന്നുകളയുന്നതിൻ്റെയും ദൃശ്യങ്ങൾ പതിഞ്ഞതായി വ്യക്തമായിട്ടുണ്ട്.

നൂർ ശായ്ക്കും സംഘാംഗങ്ങൾക്കുമായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്. അക്രമികൾ രാജ്യം വിടാതിരിക്കാൻ വിമാനത്തവളങ്ങളിൽ വിവരങ്ങൾ നൽകിയിട്ടുണ്ട്. കർണാടകയിലും മുംബൈയിലും ബന്ധങ്ങളുള്ള നൂർ ശാ അവിടങ്ങളിലേക്ക് രക്ഷപ്പെടാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു.

ബന്തിയോട്ടെ ആശുപത്രിയിൽ നിന്നും സിദ്ദീഖിൻ്റെ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും.

Keywords: News, Kerala, Kasaragod, Top-Headlines, Video, Crime, Murder, Police, Investigation, Mangalore, Hospital, Kumbala, Siddeeque Murder Case, Siddeeque murder case: C I arrives Mangalore hospital to take statements from brother and cousin.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?