Infant Body Found | ആശുപത്രി മാലിന്യത്തിനുള്ളില്‍ നിന്ന് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: (www.kasargodvartha.com) ആശുപത്രി മാലിന്യത്തിനുള്ളില്‍ നിന്ന് ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്നു കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികള്‍ മാലിന്യം വേര്‍തിരിക്കുമ്പോള്‍ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് മാലിന്യം ശേഖരിച്ചു സംസ്‌കരിക്കുന്ന സര്‍കാര്‍ ഏജെന്‍സിയായ കേരള എന്‍വയ്‌റോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഇഐഎല്‍) അധികൃതര്‍ സ്ഥിരീകരിച്ചു. കവറുകളുടെ ബാച് നമ്പര്‍ പരിശോധിച്ചാണ് മെഡികല്‍ കോളജില്‍ നിന്നു ശേഖരിച്ച മാലിന്യ കവറിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മെഡികല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ അറിയിച്ചു.
മെഡികല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇത്തരത്തില്‍ വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി അയച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. പുറമേനിന്ന് മൃതദേഹം കൊണ്ടിട്ടതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. കുഞ്ഞിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഫോടോയെടുത്ത ശേഷം ഇന്‍സിനറേറ്ററില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശിച്ചതായി ഏജന്‍സി അധികൃതര്‍ വ്യക്തമാക്കി.
Keywords: Kottayam, News, Kerala,D ead body, Child, hospital, Top-Headlines, Kottayam: Infant body found in garbage.
Powered by Info News For You

Comments
Post a Comment