Hajj Scams | സമൂഹ മാധ്യമങ്ങളിലൂടെ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹജജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സഊദി അറേബ്യ
ജിദ്ദ: (www.kvartha.com) സമൂഹ മാധ്യമങ്ങളിലൂടെ രാജ്യത്തെ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹജജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകള്‍ക്കെതിരെ സഊദി ഹജജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായി സഈദിയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപോര്‍ട് ചെയ്തു.
ഹജജ് കാംപെയ്‌നുകള്‍ പ്രോത്സാഹിപ്പിക്കുന്ന അനധികൃത കംപനികളെയോ ഓഫീസുകളെയോ വ്യക്തികളെയോ കുറിച്ച് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപോര്‍ട് ചെയ്യാന്‍ അധികാരികള്‍ ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചു.
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അഭ്യര്‍ഥിച്ചും വ്യക്തികള്‍ക്കായി നിരവധി വ്യാജ അകൗണ്ടുകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും കണ്ടെത്തിയതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം നിയമ ലംഘകര്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.
ഈ വര്‍ഷത്തെ ഹജജിനുള്ള രെജിസ്‌ട്രേഷന്‍ രാജ്യത്തിനകത്ത് നിന്ന് 'ഇഅ്തമര്‍ന' എന്ന ഔദ്യോഗിക ആപ് വഴിയും ഔദ്യോഗിക വെബ്‌സൈറ്റുവഴിയും മാത്രമാണെന്ന് ഹജജ് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കുന്നത് ഉറപ്പാക്കാന്‍ രെജിസ്‌ട്രേഷന്‍ പ്രക്രിയ നിരീക്ഷിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
സഊദി പൗരന്മാരും സഊദി പ്രവാസികളുമായ ആഭ്യന്തര തീര്‍ഥാടകര്‍ക്കായി ഈ വര്‍ഷം ഹജജ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി മന്ത്രാലയം സ്ഥാപിച്ച ഓണ്‍ലൈന്‍ ഹജജ് പോര്‍ടലാണ് അംഗീകൃത കംപനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സേവനങ്ങള്‍ ബുക് ചെയ്യുന്നതിനുള്ള ഏക മാര്‍ഗമെന്ന് മന്ത്രാലയം അറിയിച്ചു.
രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജജ് അനുമതി നല്‍കുന്നത്. ഈ വര്‍ഷം ഹജജ് നിര്‍വഹിക്കുന്നതിന് തീര്‍ഥാടകര്‍ 65 വയസിന് താഴെയുള്ളവരും കോവിഡ്-19നെതിരെ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരും ആയിരിക്കണം. ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജജ് രെജിസ്‌ട്രേഷന്‍ ജൂണ്‍ 11 ശനിയാഴ്ച വരെ തുടരും.
Keywords: News,World,international,Jeddah,Gulf,Saudi Arabia,Hajj,Muslim pilgrimage,pilgrimage,Top-Headlines, Saudi Arabia warns against Hajj scamsBe careful of trusting individuals who claim they can provide #Hajj services with low prices for citizens and residents inside KSA; then demand transforming money and personal information.https://t.co/xY8wK6ugP7#Makkah_and_Madinah_Eagerly_Await_You pic.twitter.com/jkVx0fDBRH
— Ministry of Hajj and Umrah (@MoHU_En) June 8, 2022
Powered by Info News For You

Comments
Post a Comment