Good News | സന്തോഷവാര്‍ത്ത! അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കേന്ദ്ര സര്‍കാര്‍
ന്യൂഡെല്‍ഹി: (www.kvartha.com) സര്‍കാര്‍ ജോലി തേടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ആളുകള്‍ക്ക് കേന്ദ്ര സര്‍കാര്‍ ജോലി നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍കാരിലെ എല്ലാ മന്ത്രാലയങ്ങളിലെയും മാനവവിഭവശേഷിയുടെ കണക്കെടുത്തിട്ടുണ്ടെന്നും അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരുടെ റിക്രൂട്‌മെന്റ് സര്‍കാര്‍ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്യുകയും അടുത്ത 1.5 വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം ആളുകളെ മിഷന്‍ മോഡില്‍ സര്‍കാര്‍ റിക്രൂട് ചെയ്യാനും നിര്‍ദേശിച്ചു' -പിഎംഒ ട്വിറ്ററില്‍ കുറിച്ചു.
തൊഴിലില്ലായ്മ വിഷയത്തില്‍ പ്രതിപക്ഷം നിരന്തരം വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് സര്‍കാര്‍ തീരുമാനം. സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും കേന്ദ്രസര്‍കാരിലെ ഒഴിവുകള്‍ അന്വേഷിക്കുന്നവര്‍ക്കും ഇതൊരു സന്തോഷവാര്‍ത്തയാണ്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേന്ദ്ര സര്‍കാരിന്റെ മന്ത്രാലയങ്ങളില്‍ നിരവധി ഒഴിവുകള്‍ തുറക്കുമെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, കേന്ദ്ര മന്ത്രാലയങ്ങളിലും സര്‍കാരിലും ലഭ്യമായ ഒഴിവുകളുടെ സ്വഭാവത്തെക്കുറിച്ചും നിലവാരത്തെക്കുറിച്ചും കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കേന്ദ്ര സര്‍കാര്‍ ജോലികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
PM @narendramodi reviewed the status of Human Resources in all departments and ministries and instructed that recruitment of 10 lakh people be done by the Government in mission mode in next 1.5 years.
— PMO India (@PMOIndia) June 14, 2022
Keywords: New Delhi, News, National, Central Government, Job, Twitter, Prime Minister, Good news! Central government to recruit 10 lakh people over next 1.5 years, announces PMO.
Powered by Info News For You


Comments
Post a Comment