Found Dead | പൊലീസ് മൊഴിയെടുത്ത ആദിവാസി പെണ്‍കുട്ടി മരിച്ച നിലയില്‍

കണ്ണൂര്‍: (www.kvartha.com) ലൈംഗിക ചൂഷണം നടന്നുവെന്ന ചൈല്‍ഡ് ലൈന്‍ പരാതിയില്‍ പൊലീസ് മൊഴിയെടുക്കാന്‍ എത്തിയതിന് പിന്നാലെ ആദിവാസി വിഭാഗത്തില്‍പെട്ട പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആറളം ഫാം പുനരധിവാസ മേഖലയിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. വീടിനടുത്തുള്ള ബന്ധുവും രണ്ട് മക്കളുടെ അച്ഛനുമായ ഒരാളുമായി സ്‌നേഹത്തിലാണെന്നും ഇയാള്‍ വീട്ടില്‍ വരാറുണ്ടെന്നും സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു.

Kannur, News, Kerala, Girl, Found Dead, Police, Complaint, Molestation, Aralam: Minor girl found dead

തുടര്‍ന്ന് ഇക്കാര്യം ചൈല്‍ഡ് ലൈനില്‍ പരാതിയായി എത്തുകയും കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ ആറളം പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ വനിതാ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.

തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഒരു പരാതിയും ഇല്ലെന്നുമുള്ള മൊഴിയാണ് പെണ്‍കുട്ടി നല്‍കിയതെന്ന് ആറളം എസ്‌ഐ പ്രസാദ് പറഞ്ഞു. പിന്നീട് വൈകുന്നേരം അഞ്ചോടെ പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Keywords: Kannur, News, Kerala, Girl, Found Dead, Police, Complaint, Molestation, Aralam: Minor girl found dead.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?