Fire Set on CPM Office | പേരാമ്പ്രയില്‍ സിപിഎം ഓഫിസിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയിട്ടതായി പരാതി; ഫര്‍ണിചറുകള്‍ കത്തിനശിച്ചു
കോഴിക്കോട്: (www.kvartha.com) പേരാമ്പ്ര വാല്യക്കോട് സിപിഎം ടൗണ്‍ ബ്രാഞ്ച് കമിറ്റി പാര്‍ടി ഓഫിസിന് തീയിട്ടതായി പരാതി. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ഓഫിസിലെ ഫര്‍ണിചറുകളും മറ്റു ഫയലുകളും കത്തിനശിച്ചു. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതുവഴി പോയ യാത്രക്കാരാണ് ഓഫിസ് കത്തുന്നത് കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി തീ അണയ്ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച സിപിഎം പ്രതിഷേധ പ്രകടനം നടത്തി.
മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ മേഖലയില്‍ നേരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഉണ്ടായ ആക്രമണമെന്നാണ് സിപിഎം ആരോപിക്കുന്നത്.
Powered by Info News For You

Comments
Post a Comment