Electrocuted | ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ അപകടം; പട്ടാമ്പി സ്വദേശി നാദാപുരത്ത് വൈദ്യുതാഘാതമേറ്റ് മരിച്ചു; കൂടെയുണ്ടായിരുന്ന ആള്‍ക്ക് പരിക്ക്
കോഴിക്കോട്: (www.kasargodvartha.com) നാദാപുരത്ത് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കല്‍ വീട്ടില്‍ നവാസ് (33) ആണ് മരിച്ചത്. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അന്‍ശാദിനും വൈദ്യുതാഘാതമേറ്റു.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. നാദാപുരത്ത് വാടക വീട്ടിലാണ് അപകടം ഉണ്ടായത്. ജോലിചെയ്യുന്ന കടയില്‍ നിന്ന് രാത്രി ക്വാടേഴ്‌സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോള്‍ഡറില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പറഞ്ഞു.
മുറിയില്‍ വൈദ്യുതാഘാതമേറ്റ് വീണ ഇരുവരെയും ഉടന്‍ നാദാപുരം ഗവ താലൂക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വടകരയിലെ ഒരു ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന അന്‍ശാദിന് കാര്യമായ പരിക്കുകളില്ല.
ക്വാര്‍ടേഴ്‌സിലെ മുറിക്കകത്ത് ഹോള്‍ഡറും ഇലക്ട്രിക് വയറുകളും നിലത്തു വീണ നിലയില്‍ കണ്ടെത്തി.
Keywords: news,Kerala,State,Kozhikode,Top-Headlines,Death,Obituary,Accident, Nadapuram: 33-year-old man electrocuted
Powered by Info News For You

Comments
Post a Comment