Economic Growth | ഇന്‍ഡ്യയുടെ സാമ്പത്തിക വളര്‍ച 7.5% ആയി വെട്ടിക്കുറച്ച് ലോകബാങ്ക്

വാഷിങ്ടന്‍: (www.kasargodvartha.com) ഇന്‍ഡ്യയുടെ സാമ്പത്തിക വളര്‍ചനിരക്ക് വീണ്ടും കുറച്ച് ലോകബാങ്ക് (World Bank). ഈ സാമ്പത്തികവര്‍ഷം സാമ്പത്തിക വളര്‍ച 7.5% ആയാണ് വെട്ടിക്കുറച്ചത്. ആദ്യം 8.7% വളര്‍ചയുണ്ടാകുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ അത് 8% ആയി കുറച്ചു.

നാണ്യപ്പെരുപ്പം, ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ വളര്‍ചയെ കാര്യമായി ബാധിക്കുമെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) 8.7% ആയിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച.

News, World, Top-Headlines, World Bank, Business, Bank, India, World Bank cuts India's economic growth forecast to 7.5%.

2023-24ല്‍ സാമ്പത്തിക വളര്‍ച 7.1% ആയി കുറയാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ഇന്‍ഡ്യയില്‍ റീടെയ്ല്‍ നാണ്യപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും കൂടിയ 7.79% ആണ്. മൊത്തവില സൂചിക അനുസരിച്ചുള്ള നാണ്യപ്പെരുപ്പം 15.08%. ഇന്‍ഡ്യയുടെ റേറ്റിങ്ങില്‍ ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ കുറവു വരുത്താന്‍ സാധ്യതയുണ്ട്.

Keywords: News, World, Top-Headlines, World Bank, Business, Bank, India, World Bank cuts India's economic growth forecast to 7.5%.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?