Drug Tunnel Found | മെക്‌സികോയില്‍ നിന്ന് യുഎസിലേക്ക് ലഹരിക്കടത്തിനായി നിര്‍മിച്ച വലിയ തുരങ്കം കണ്ടെത്തി; ഒരു മാസത്തിനുള്ളില്‍ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കപാത
വാഷിങ്ടണ്‍: (www.kvartha.com) മെക്‌സികന്‍ അതിര്‍ത്തിയായ ടിജ്വാനയില്‍ നിന്ന് യുഎസിലേക്കു ലഹരിക്കടത്തിനായി നിര്‍മിച്ച വലിയ തുരങ്കം കണ്ടെത്തിയതായി പൊലീസ്. ഇതേയിടത്ത് ഒരു മാസത്തിനുള്ളില്‍ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കപാതയാണിത്. 243 മീറ്റര്‍ നീളത്തില്‍ റെയിലുകളും ലൈറ്റും വായുസഞ്ചാരമാര്‍ഗങ്ങളും അടങ്ങുന്ന വന്‍ നിര്‍മിതിയാണ് തുരങ്കം.
അതിര്‍ത്തികളിലെ പരിശോധനയ്ക്കിടയിലാണ് വന്‍ തുരങ്കം കണ്ടെത്തിയത്. അതിര്‍ത്തി പ്രദേശമായ ടിജ്വാനയില്‍ ആരുടേയും കണ്ണില്‍പെടാതെ പണിത തുരങ്കം ലഹരിക്കടത്തിന്റെ പ്രധാന അന്തര്‍പാതയായിരുന്നു. പുറത്തേക്ക് കാണാനാകാത്ത വിധം ഒരു വീടിനടിയിലാണ് തുരങ്കത്തിന്റെ തുടക്കം. മെക്‌സികന്‍ അതിര്‍ത്തിയില്‍ നിന്ന് യുഎസിലേക്ക് വന്‍ തോതില്‍ ലഹരികടത്തുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ടുകളെ തുടര്‍ന്നാണ് മെക്‌സികോയിലെ പൊലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയത്.
കൊകെയ്ന്‍ ആണ് പ്രധാനമായും കടത്തുന്നത്. 3200 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന മെക്‌സികന്‍ റോഡ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതോടെയാണ് തുരങ്കപാതാ നിര്‍മാണത്തിലേക്ക് ലഹരി സംഘങ്ങള്‍ പാത മാറ്റിയത്.
Keywords: Washington, News, World, Drugs, Found, Mexico, Police, Second drug tunnel found connecting Tijuana to US.
Powered by Info News For You

Comments
Post a Comment