Drowned to Death | വര്‍ക്കല ബീചില്‍ കുളിക്കാനിറങ്ങിയ യുവ ഡോക്ടര്‍ തിരയില്‍പെട്ട് മുങ്ങി മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍


തിരുവനന്തപുരം: (www.kvartha.com) വര്‍ക്കല ബീചില്‍ കുളിക്കാനിറങ്ങിയ യുവ ഡോക്ടര്‍ തിരയില്‍പെട്ട് മുങ്ങി മരിച്ചു. തമിഴ്‌നാട്ടുകാരനായ ദന്ത ഡോക്ടര്‍ അജയ് വിഘ്നേഷ് (24) ആണ് മരിച്ചത്. കോയമ്പതൂര്‍ പല്ലടം സ്വദേശിയാണ്. ഓടയം ബീചിലാണ് സംഭവം. 

കൂടെ കുളിക്കാനിറങ്ങിയ സുഹൃത്ത് ബാലശിവരാമനെ (23) വര്‍ക്കലയിലെ ആശുപത്രിയില്‍ അത്യാസന്നനിലയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

News,Kerala,State,Thiruvananthapuram,Doctor,Drowned,Death,Treatment,hospital, 24 year old Tamilnadu native doctor lost life at Varkala Beach


ശനിയാഴ്ചയാണ് അഞ്ചംഗ സംഘം ഉല്ലാസയാത്രയ്ക്കായി വര്‍ക്കലയില്‍ എത്തിയത്. ഞായറാഴ്ച വൈകിട്ട് നാലിന് ഇവര്‍ ഇടവ ഓടയം കടപ്പുറത്ത് കുളിക്കാനിറങ്ങി. കുളി കഴിഞ്ഞു കരയ്‌ക്കെത്തിയ ശേഷം അജയും ബാലശിവരാമനും വീണ്ടും കുളിക്കാനായി കടലിലേക്ക് ഇറങ്ങി. ഇതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നുവെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. 

നാട്ടുകാര്‍ രണ്ടുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അജയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആംബുലന്‍സ് വരാന്‍ വൈകിയതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാലാണ് വിഘ്നേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നതെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.

Keywords: News,Kerala,State,Thiruvananthapuram,Doctor,Drowned,Death,Treatment,hospital, 24 year old Tamilnadu native doctor lost life at Varkala Beach

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?