Dog Activates Gas Stove | വളര്‍ത്തുനായ ഗ്യാസ് സ്റ്റൗ ഓണ്‍ ചെയ്തു, വീടിന് തീപിടിച്ചു; ദൃശ്യം സിസിടിവിയില്‍
മിസോറി: (www.kvartha.com) നിങ്ങളുടെ വളര്‍ത്തുനായയെ വീട്ടില്‍ തനിച്ചാക്കി പോകുന്നത് സുരക്ഷിതമാണെന്ന് നിങ്ങള്‍ എപ്പോഴും കരുതുന്നുണ്ടെങ്കില്‍, ഈ കഥ നിങ്ങളെ മറ്റൊന്നായി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. യുഎസിലെ മിസോറിയിലെ ഒരു വീടിനുള്ളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഒരു നായ അടുക്കളയില്‍ കയറി ഗ്യാസ് സ്റ്റൗ ഓണാക്കുകയും തുടര്‍ന്ന് അടുക്കളയില്‍ തീപടരുകയും ചെയ്തു. വന്‍ തീപിടിത്തം സൃഷ്ടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. പാര്‍ക്‌വിലയിലെ (Parkville) റിസ് തടാക പരിസരത്താണ് സംഭവം. വീട്ടില്‍ നിന്ന് രണ്ട് നായ്ക്കളെ രക്ഷിച്ചതായി കന്‍സാസ് സിറ്റി ഫയര്‍ ഡിപാര്‍ട്‌മെന്റും സതേണ്‍ പ്ലാറ്റ് ഫയര്‍ പ്രൊടക്ഷന്‍ ഡിസ്ട്രിക്റ്റും അറിയിച്ചു.
തീ ആളിപ്പടരുമ്പോള്‍ അകത്ത് മറ്റാരും ഉണ്ടായിരുന്നില്ലെന്ന് അഗ്‌നിശമനസേന പറഞ്ഞു. സ്റ്റൗവിലെ പാന്‍ പരിശോധിക്കാന്‍ നായകളിലൊന്ന് പിന്‍കാലില്‍ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. നായ സ്ഥലത്തുനിന്ന് മാറി അല്‍പനേരം കഴിഞ്ഞ് തീ പടരുന്നതും ദൃശ്യങ്ങളില്‍ കാണാം. നായ്ക്കള്‍ക്ക് പരിക്കൊന്നും പറ്റിയില്ലെങ്കിലും വീടിന്റെ ചില ഭാഗങ്ങള്‍ക്ക് തീപിടിച്ച് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Keywords: News, World, CCTV, Video, Dog, Fire, House, Pet dog activates gas stove and starts house fire; incident gets caught on camera.
Powered by Info News For You

Comments
Post a Comment