Diesel Use Ban | ഡെല്‍ഹിയില്‍ ഡീസല്‍ ഉപയോഗം അടുത്തവര്‍ഷം ജനുവരി 1 മുതല്‍ നിരോധിക്കും

ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ ഡീസല്‍ ഉപയോഗം അടുത്തവര്‍ഷം ജനുവരി ഒന്ന് മുതല്‍ നിരോധിക്കും. ഡെല്‍ഹിയിലെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാന്‍ നിയോഗിച്ച സമിതിയുടേതാണ് തീരുമാനം. അന്തരീക്ഷ മാലിന്യ വിഷയം അതീവ രൂക്ഷം ആകാതിരിക്കാന്‍ ഡീസല്‍ നിരോധനം അനിവാര്യമെന്ന് സമിതി വിലയിരുത്തി.

വ്യാവസായിക ഉപയോഗം അടക്കം പൂര്‍ണമായാണ് ഡീസല്‍ ഉപയോഗം തടയുക. അതേസമയം ഡെല്‍ഹിയിലേതിന് സമാനമായി 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഛണ്ഡീഗഡ്ന്റെ നീക്കം തടയണമെന്ന് കിരണ്‍ ഖേര്‍ എംപി ആവശ്യപ്പെട്ടു.

New Delhi, News, National, diesel, Ban, Diesel use in Delhi will be banned from next year.

ഛണ്ഡീഗഡില്‍ അന്തരീക്ഷ മലിനീകരണം ഡെല്‍ഹിയേക്കാള്‍ ഭേദമാണെന്നും ഡെല്‍ഹി പാറ്റേണ്‍ കൈക്കൊള്ളേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കിരണ്‍ ഖേര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ മാത്രമേ ഛണ്ഡീഗഡില്‍ ഉപയോഗിക്കാന്‍ പാടുള്ളു.

Keywords: New Delhi, News, National, diesel, Ban, Diesel use in Delhi will be banned from next year.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?