Chinese Visa Scam | ചൈനീസ് പൗരന്മാര്‍ക്ക് അനധികൃതമായി വിസ നല്‍കാന്‍ ഇടപെട്ടെന്ന കേസ്; കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും
ന്യൂഡെല്‍ഹി: (www.kvartha.com) ചൈനീസ് പൗരന്മാര്‍ക്ക് അനധികൃതമായി വിസ നല്‍കാന്‍ ഇടപെട്ടെന്ന കേസില്‍ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് ഉടനെന്ന് സൂചന. ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) രെജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാകും അറസ്റ്റെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.
ചൈനീസ് വിസ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കാര്‍ത്തി ചിദംബരം, എസ് ഭാസ്‌കര്‍ രാമന്‍, വികാസ് മഖാരിയ എന്നിവര്‍ സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സിബിഐ കോടതി റദ്ദാക്കിയിരുന്നു.
2011ല്‍ എംപിയുടെ പിതാവ് പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ 263 ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിലാണ് നടപടി. വിഷയവുമായി ബന്ധപ്പെട്ട അഴിമതിയില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ ഇഡി അടുത്തിടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. കാര്‍ത്തി ചിദംബരത്തെ കൂടാതെ ഭാസ്‌കര രാമന്‍, വികാസ് മഖാരിയ എന്നിവരുള്‍പെടെ നാല് പേര്‍ കേസില്‍ പ്രതികളാണ്.
പഞ്ചാബിലെ മാനസയിലെ താപ വൈദ്യുതി നിലയത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ചൈനയില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് വിസ നല്‍കാനും നിലവിലുള്ളവര്‍ക്ക് വിസ നീട്ടാനും കരാര്‍ കമ്പനി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു, എന്നാല്‍ ഇതില്‍ തടസം നേരിട്ടതോടെ കാര്‍ത്തി ചിദംബരം വഴി ഇടപെടലിന് കമ്പനി നീക്കം നടത്തി, ഇതിനായി 50 ലക്ഷം രൂപ കാര്‍ത്തിക്ക് നല്‍കിയെന്നാണ് സിബിഐ പറയുന്നത്. പിന്നാലെ ഒരു മാസത്തിനുള്ളില്‍ 263 പേര്‍ക്ക് വിസയും ലഭിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment