Child Missing | 'അമ്മയുടെ വീട്ടിലുണ്ടെന്ന് പിതാവിന്റെ വീട്ടുകാരും അച്ഛന്റെ വീട്ടിലുണ്ടെന്ന് മാതാവിന്‌റെ വീട്ടുകാരും കരുതി'; കൊല്ലത്ത് കാണാതായ 2 വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
കൊല്ലം: (www.kasargodvartha.com) അഞ്ചലില്‍ കാണാതായ രണ്ട് വയസുകാരനുവേണ്ടി നാട് മുഴുവന്‍ തിരച്ചില്‍ തുടരുന്നു. പൊലീസും ബന്ധുക്കളും അഗ്‌നിശമന സേനയും നാട്ടുകാരുമൊക്കെച്ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. അഞ്ചല്‍ തടിക്കാട്ടില്‍ അന്‍സാരി- ഫാത്വിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് കാണാതായത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏറെ നേരമായിട്ടും കുട്ടിയെ കാണാതായിട്ടും മറ്റു വീടുകളില്‍ കുട്ടി ഉണ്ടാവാമെന്ന തെറ്റിദ്ധാരണയുടെ പുറത്താണ് അന്വേഷിക്കാത്തതെന്നാണ് വിവരം.
അമ്മ വീട്ടില്‍ കുട്ടിയുണ്ടെന്ന് പിതാവിന്റെ മാതാപിതാക്കളും അച്ഛന്‍ വീട്ടില്‍ കുട്ടിയുണ്ടെന്ന് മാതാവിന്റെ മാതാപിതാക്കളും കരുതിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ഇരുവരുടെ കയ്യിലും കുട്ടിയില്ലെന്ന് മനസിലാക്കിയതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. വീടിന് സമീപത്തെ റബര്‍ തോട്ടം കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി മുഴുവന്‍ തിരച്ചില്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ മഴ പെയ്തതിനാല്‍ രാത്രി ഒരു മണിയോടെ തിരച്ചില്‍ നിര്‍ത്തി. പിന്നീട് ശനിയാഴ്ച പുലര്‍ചെ അഞ്ച് മണിക്ക് തന്നെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. പ്രദേശത്തെ കിണറുകള്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടക്കുന്നുണ്ടെന്നും കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നും സംശയക്കുന്നതായും പൊലീസ് അറിയിച്ചു.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ 9526610097 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് നിര്‍ദേശം.
Keywords: news,Kerala,State,Kollam,Missing,Child,Police,Top-Headlines,Family, Kollam: 2 Year Old Child Missing, Search ContinuesPowered by Info News For You

Comments
Post a Comment