British Woman Molested | ഭര്‍ത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ഗോവയില്‍വച്ച് ലൈംഗികപീഡനത്തിനിരയായതായി പരാതി; 32 കാരന്‍ അറസ്റ്റില്‍; കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ്
പനാജി: (www.kvartha.com) വിദേശ വനിത ഗോവയില്‍വച്ച് ബലാത്സംഗത്തിനിരയായതായി പരാതി. ഭര്‍ത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ ബ്രിടീഷ് യുവതിയാണ് ലൈംഗികപീഡനത്തിനിരയായത്. പ്രതിയായ 32 കാരനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഗോവ പൊലീസ് അറിയിച്ചു.
ജൂണ്‍ രണ്ടിന് നോര്‍ത് ഗോവയിലെ അരംബോള്‍ ബീചിന് സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേകില്‍വച്ചാണ് കേസിനാസ്പദമായ സംഭവം. ബീചില്‍ വിശ്രമിക്കുകയായിരുന്ന മധ്യവയസ്‌കയായ ബ്രിടീഷ് യുവതിയെ പ്രതിയായ ജോയല്‍ വിന്‍സെന്റ് ഡിസൂസ ആക്രമിച്ച് കീഴടക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തുടര്‍ന്ന് തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment