ഉരുളി കമിഴ്ത്തൽ സമരം വിജയിക്കില്ല, സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൂഡാലോചന; സത്യം തുറന്നുപറയാന്‍ ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് എം വി ജയരാജന്‍
കണ്ണൂര്‍: (www.kvartha.com) എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഉരുളി കമിഴ്ത്തല്‍ സമരം വിജയിക്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍.
കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഡാലോചനയാണ്. അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെഇങ്ങനെ വേട്ടയാടില്ല. പച്ച നുണയാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്.
കല്ല് പൊരിക്കാന്‍ രംഗത്തുവന്നവരാണ് ഉരുളി എറിഞ്ഞു പ്രതിഷേധിക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ എല്ലാം നുണയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പോലെ എതിരാളികളാല്‍ വേട്ടയാടപ്പെട്ട മറ്റൊരു നേതാവില്ല. മുഖ്യമന്ത്രിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങളില്‍ ജനങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ദുഷ്പ്രചാരണം നടത്തുന്ന ആരെയെങ്കിലും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നത് സിപിഎമിന്റെ ശൈലിയല്ല.
ജനങ്ങളെ അണിനിരത്തി ഇതിനെ പാര്‍ടി നേരിടുമെന്നും ജയരാജന്‍ പറഞ്ഞു.
ജൂണ്‍ 14 ന് എല്‍ ഡി എഫ് ആഹ്വാനം ചെയ്ത മലയോര ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ മുഴുവനാളുകളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, അയ്യങ്കുന്ന് . ആറളം പഞ്ചായത്തുകളിലാണ് 14 ന് രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താല്‍ ആചരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശത്തുണ്ടാക്കുന്ന നിയന്ത്രണങ്ങള്‍ രാഷ്ട്രീയ പ്രശ്‌നമല്ല. ജനകീയ പ്രശ്‌നമാണ്.
കോടതി നിര്‍ദേശിച്ച രീതിയില്‍ കൃഷി ഉപേക്ഷിച്ചു പോകുന്നത് എളുപ്പത്തില്‍ തീരുമാനമെടുക്കേണ്ടതല്ലെന്നും എംവി ജയരാജന്‍ പറഞ്ഞു. പരിസ്ഥിതിയെയും ജനങ്ങളെയും സംരക്ഷിക്കുകയാണ് വേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി ജയരാജന്‍ പറഞ്ഞു.
Powered by Info News For You

Keywords: News, Kerala, Kannur, Top-Headlines, M.V Jayarajan, CPM, Pinarayi-Vijayan, Chief Minister, Minister, Political Party, Scrolling Struggle Will Not Succeed, Dream Allegations Conspiracy; MV Jayarajan says he will go out to the people to tell the truth.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment