Biotech Startup Expo | ഡെൽഹിയിലെ പ്രഗതി മൈതാനിയിൽ ബയോടെക് സ്റ്റാർടപ് എക്സ്പോ - 2022 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡെൽഹി: (www.kvartha.com) ബയോടെക് സ്റ്റാർടപ് എക്‌സ്‌പോ - 2022 വ്യാഴാഴ്ച രാവിലെ 10.30 ന് ന്യൂഡെൽഹിയിലെ പ്രഗതി മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ എക്സ്പോ നടക്കും. ബയോടെക്‌നോളജി വകുപ്പും ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച് അസിസ്റ്റൻസ് കൗൺസിലും (BIRAC) ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബിഐആർഎസി സ്ഥാപിതമായി 10 വർഷം തികയുന്നതിന് ഓർമയ്ക്കായാണ് സ്ഥാപനം എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. 'ബയോടെക് സ്റ്റാർടപ് ഇനൊവേഷൻസ്: ആത്മനിർഭർ ഭാരതിലേക്ക്' എന്നതാണ് എക്‌സ്‌പോയുടെ പ്രമേയം.
  
New Delhi, India, News, Top-Headlines, Narendra Modi, Prime Minister, Inauguration, Biotech, Development, Expo, Delhi, Tilak Maidan, PM Modi To Inaugurate Biotech Startup Expo 2022 In Delhi's Pragati Maidan Today.

സംരംഭകർ, നിക്ഷേപകർ, വ്യവസായ എക്‌സിക്യൂടീവുകൾ, ശാസ്ത്രജ്ഞർ, ഗവേഷകർ, ബയോ ഇൻകുബേറ്ററുകൾ, നിർമാതാക്കൾ, റെഗുലേറ്റർമാർ, സർകാർ ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം എക്‌സ്‌പോയിൽ പങ്കെടുക്കും. ഹെൽത് കെയർ, ജീനോമിക്‌സ്, ബയോഫാർമ, കൃഷി, വ്യാവസായിക ബയോടെക്‌നോളജി, വേസ്റ്റ് ടു വാല്യൂ, ക്ലീൻ എനർജി തുടങ്ങിയ വിഭാഗങ്ങളിലെ ബയോടെക്‌നോളജി ആപ്ലികേഷനുകൾ പ്രദർശിപ്പിക്കുന്ന 300-ലധികം സ്റ്റാളുകൾ എക്‌സ്‌പോയിൽ ഒരുക്കിയിട്ടുണ്ട്.

പ്രദർശനത്തിന്റെ ആദ്യദിവസം ജൈവ സമ്പദ്‌വ്യവസ്ഥയുടെ ഉയർചയെക്കുറിച്ചുള്ള പാനൽ ചർചയും നടക്കും. അതിന് ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തും. പിന്നീട്, തുറന്ന സംവാദങ്ങൾക്കും നെറ്റ്‌വർകിംഗ് സെഷനുകൾക്കുമായി എക്‌സ്‌പോ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താനാവും. രണ്ടാം ദിവസം സ്റ്റാർടപ് പിചിംഗ് സെഷൻ നടക്കും.


Keywords: New Delhi, India, News, Top-Headlines, Narendra Modi, Prime Minister, Inauguration, Biotech, Development, Expo, Delhi, Tilak Maidan, PM Modi To Inaugurate Biotech Startup Expo 2022 In Delhi's Pragati Maidan Today.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?