Arrested | റിസോര്‍ടില്‍ അനധികൃതമായി സിംഹങ്ങളെ വളര്‍ത്തിയ സഊദി പൗരന് 10 വര്‍ഷം തടവും 30 ദശലക്ഷം പിഴയും


കെയ്‌റോ: (www.kvartha.com) വംശനാശ ഭീഷണി നേരിടുന്ന സിംഹങ്ങളെ അനധികൃതമായി വളര്‍ത്തിയ സഊദി പൗരന് തടവും പിഴയും. മൂന്ന് സിംഹങ്ങളെ റിസോര്‍ടില്‍ അനധികൃതമായി പാര്‍പിച്ച് വരികയായിരുന്ന യുവാവിന് 10 വര്‍ഷം തടവും 30 ദശലക്ഷം പിഴയുമാണ് ശിക്ഷവിധിച്ചത്. 

തലസ്ഥാനത്തെ ഒരു റിസോര്‍ടില്‍ സിംഹങ്ങളെ പാര്‍പിച്ചിരിക്കുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവയെ കണ്ടെത്തിയതെന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത സിംഹങ്ങളെ മൃഗസംരക്ഷണ യൂനിറ്റുകളിലേക്ക് മാറ്റി. നാഷനല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫില്‍ നിന്നുള്ള സംഘം, പരിസ്ഥിതി സുരക്ഷയ്ക്കുള്ള പ്രത്യേക സേനയും സഹകരിച്ചാണ് അന്വേഷണം നടത്തിയത്. 

News,World,international,Riyadh,Saudi Arabia,Gulf,Arrested,Animals, Saudi man arrested for keeping lions


രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതിനും, വേട്ടയാടുന്നത് നിയന്ത്രിക്കുന്നതിനും കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. അനധികൃതമായി മൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടുതവണയോ അതില്‍ കൂടുതലോ നിയമലംഘനം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവോ 30 മില്യന്‍ റിയാലില്‍ കൂടാത്ത പിഴയോ ഉള്‍പെടെയുള്ള ശിക്ഷ ഉണ്ടായിരിക്കുമെന്നും മന്ത്രാലയം പറഞ്ഞു. സഊദിയില്‍ മൃഗങ്ങളെ അനധികൃതമായി വളര്‍ത്തുന്നത് പരിസ്ഥിതി വ്യവസ്ഥയുടെ ലംഘനമാണ്.

Keywords: News,World,international,Riyadh,Saudi Arabia,Gulf,Arrested,Animals, Saudi man arrested for keeping lions

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?